'റോഡ് സ്റ്റാർ' ആകാൻ ​'ഗ്ലോസ്റ്റർ' എത്തി; പുതിയ ഗ്ലോസ്റ്റർ എസ്‍യുവി പുറത്തിറക്കി എംജി- 2022 MG Gloster SUV
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘റോഡ് സ്റ്റാർ’ ആകാൻ ​’ഗ്ലോസ്റ്റർ’ എത്തി; പുതിയ ഗ്ലോസ്റ്റർ എസ്‍യുവി പുറത്തിറക്കി എംജി- 2022 MG Gloster SUV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 05:01 pm IST
Facebook
Twitter
WhatsAppTelegram

എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ഗ്ലോസ്റ്റർ എസ്‍യുവിയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. 2022 എംജി ഗ്ലോസ്റ്റർ എസ്‍യുവിയുടെ വില 31.99 ലക്ഷം മതൽ 40.77 ലക്ഷം രൂപവരെയാണ്. പുതിയ പതിപ്പിന്റെ പുറം മേനിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും കമ്പനി വരുത്തിയിട്ടില്ല. എന്നിരുന്നാലും ചെറിയ ചില മാറ്റങ്ങൾ എംജി നൽകുന്നു. ആറ്, ഏഴ് സീറ്റ് ഓപ്ഷനുകളിൽ വാഹനം ഉപഭോക്താകൾക്ക് തിരഞ്ഞെടുക്കാം. സൂപ്പർ, ഷാർപ്പ്, സാവി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ട്രിമ്മുകളിലാണ് വാഹനം ലഭിക്കുക.

മുൻ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇരട്ട സ്‌പോക്ക് അലോയ് വീലുകളോടെയാണ് പുതിയ ഗ്ലോസ്റ്റർ എസ്‍യുവി വന്നിരിക്കുന്നത്. കൂടാതെ അഗേറ്റ് റെഡ്, മെറ്റൽ ആഷ്, വാം വൈറ്റ്, മെറ്റൽ ബ്ലാക്ക് തുടങ്ങിയവയ്‌ക്കു പുറമെ പുതിയ ഒരു നിറം കൂടി വാഹനത്തിന് കമ്പനി നൽകുന്നുണ്ട്. 2022 എംജി ഗ്ലോസ്റ്റർ എസ്‍യുവിയുടെ ക്യാബിനുള്ളിൽ ലഭിച്ചിരിക്കുന്ന പുതിയ നൂതന i-Smart ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ രൂപത്തിൽ മുൻ മോഡലിൽ നിന്നും വ്യത്യസ്തമായി വലിയ മാറ്റങ്ങളുണ്ട്. പുതുക്കിയ i-Smart ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇപ്പോൾ 75-ലധികം കണക്റ്റഡ് കാർ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവിലുള്ള i-Smart ഫംഗ്ഷനുകൾക്ക് പുറമേ, ഓഡിയോ, എയർ കണ്ടീഷനിംഗ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയ്‌ക്കായി വാഹന ഉടമകൾക്ക് ഒരു റിമോർട്ട് ആപ്പ് ഉപയോഗിക്കാമെന്നും എംജി പറയുന്നു. MapmyIndia ലഭിക്കുന്ന നാവിഗേഷൻ സിസ്റ്റം ഇപ്പോൾ തത്സമയ കലാവസ്ഥയും AQI-യെയും കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്ന് എംജി പറയുന്നു. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും തിരയുന്നത് എളുപ്പമാക്കുന്ന ഒരു സംയോജിത ഡിസ്‌കവർ ആപ്പും വാഹനത്തിൽ ലഭിക്കുന്നു. ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും 4×2, 4×4 ഡ്രൈവ്‌ട്രെയിൻ ഔട്ടുകളിലും ഗ്ലോസ്റ്റർ എസ്‍യുവി ലഭ്യമാണ്. 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ മോട്ടോറാണ് എസ്‍യുവിയ്‌ക്ക് കരുത്തേകുന്നത്. പവർട്രെയിൻ സ്‌പെസിഫിക്കേഷനുകൾ പഴയതു പോലെ തന്നെ തുടരുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ട്രാൻസ്മിഷനാണ് ​ഗ്ലോസ്റ്ററിനുള്ളത്.

Tags: Launch
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies