ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പൗല മായിനോ(90) അന്തരിച്ചു. ഓഗസ്റ്റ് 27 ന് ശനിയാ്ച ഇറ്റലിയിലെ സ്വവസതിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ഓഗസ്റ്റ് 30 ചൊവ്വാഴ്ചയായിരുന്നു സംസ്കാരം. പൗ മായിനോയുടെ മരണവിവരം മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ് പുറത്ത് വിട്ടത്.
ചികിത്സയുടെ ഭാഗമായി കഴിഞ്ഞയാഴ്ച സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും മകൾ പ്രിയങ്കാ വാദ്രയും ഇറ്റലിയിലെത്തിയിരുന്നു. ഈ യാത്രയിൽ അവർ അമ്മയെയും സന്ദർശിച്ചിരുന്നുവെന്നാണ് വിവരം.
Comments