കോട്ടയം : മിഠായി വാങ്ങാൻ ചെന്ന പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ പലചരക്ക് കടക്കാരന് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് ചങ്ങലീരി പറമ്പുള്ളി ആനക്കപ്പള്ള വീട്ടിൽ അബ്ദുൽ റഹ്മാനാണ് പാലക്കാട് പോക്സോ കോടതി ശിക്ഷ വിധിച്ചത്.2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം .
പലചരക്കു കടയിൽ മിഠായി വാങ്ങാൻ ചെന്ന പെൺകുട്ടിയെ കടയുടെ അകത്തേക്ക് വിളിച്ച് കയറ്റി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു .പാേക്സോ കേസിലെ വിവിധ വകുപ്പുകളിലാണ് ശിക്ഷ നൽകിയിരിക്കുന്നത്.പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവ് അനുഭവിക്കണം.പിഴ തുക അതിജീവിതയ്ക്ക് നൽകണം.
മണ്ണാർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സബ് ഇൻസ്പെക്ടർ ആയിരുന്ന അരുൺകുമാർ ജെ പി ആണ് അന്വേഷിച്ചത്. ശേഷം പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുബ്രഹ്മണ്യനാണ് ഹാജരായത്.
Comments