കേരളത്തിൽ ഉണ്ടാകുന്നത് പ്രവചനാതീത മഴ; ശക്തമായ പ്രവചന സംവിധാനം വേണമെന്ന് റവന്യൂ മന്ത്രി; കേന്ദ്രത്തിൽ നിന്ന് സഹായം തേടും; തിരുവനന്തപുരത്തും വടക്കൻ കേരളത്തിലും കൊച്ചി മാതൃകയിലുളള റഡാറുകൾ വേണമെന്നും മന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ ഉണ്ടാകുന്നത് പ്രവചനാതീത മഴ; ശക്തമായ പ്രവചന സംവിധാനം വേണമെന്ന് റവന്യൂ മന്ത്രി; കേന്ദ്രത്തിൽ നിന്ന് സഹായം തേടും; തിരുവനന്തപുരത്തും വടക്കൻ കേരളത്തിലും കൊച്ചി മാതൃകയിലുളള റഡാറുകൾ വേണമെന്നും മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 11:36 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ ഉണ്ടാകുന്നത് പ്രവചനാതീത മഴയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇടനാട് -മലനാട് -തീരപ്രദേശം എന്ന വിധത്തിൽ മാറ്റപ്പെട്ട കേരളത്തിൽ കുറച്ചുകൂടി ശക്തമായ പ്രവചന സംവിധാനങ്ങൾ ഒരുക്കാനുളള ശ്രമങ്ങൾ സർക്കാർ നടത്തുകയാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജിഎഫ്എസും ഡബ്ല്യൂ ആർഎഫും എൻസിയുഎമ്മും അതിന് പുറമേ അന്താരാഷ്‌ട്ര തലത്തിൽ ഉപയോഗിക്കുന്ന ജെമ്മും ഇസിഎംഡബ്ല്യുവും ഐബിഎം ഗ്രാഫും സ്‌കൈ നെറ്റും മഴയുടെ തോത് എടുക്കാൻ ഉപയോഗിക്കുന്നുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടത് അനുസരിച്ച് 100 മഴമാപിനികളിൽ 79 എണ്ണം ലഭ്യമാക്കി. അത് സ്ഥാപിച്ചിട്ടുണ്ട്. സ്‌കൈ നെറ്റിന്റെ 100 മഴമാപിനികൾ ക്രോഡീകരിച്ചതിന്റെ വിവരങ്ങൾ ലഭ്യമാകുന്നുണ്ട്. തിരുവനന്തപുരത്തും വടക്കൻ കേരളത്തിലും കൊച്ചി മാതൃകയിലുളള രണ്ട് റഡാറുകൾ വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതി സൂക്ഷ്മമായ മഴയാണ് ഇപ്പോഴത്തെ പ്രശ്‌നം. ഹൈ ആൾട്ടിറ്റിയൂഡ് റെസ്‌ക്യൂ ഹബ്ബ് ഇടുക്കി ജില്ലയിലും വയനാട് അതിർത്തിയിലും സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി പഠനം നടത്തി തയ്യാറാക്കിയ വെളളപ്പൊക്ക സാദ്ധ്യതയുളള 25 പട്ടണങ്ങളിൽ ഒന്നായി കൊച്ചി മാറിക്കഴിഞ്ഞു. പരിശോധനയുടെ അടിസ്ഥാനത്തിലുളള നിർദ്ദേശം അവർ തയ്യാറാക്കി വരികയാണ്. അത് ലഭിക്കുന്ന മുറയ്‌ക്ക് വിശകലനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 15 വർഷക്കാലം ആവർത്തന സാദ്ധ്യതയുളള മഴ മുന്നിൽ കണ്ടുകൊണ്ടാണ് കാനകൾ ഡിസൈൻ ചെയ്യുക. എന്നാൽ അതിതീവ്ര മഴയാണ് കൊച്ചിയിൽ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാടിനും സമീപപ്രദേശങ്ങൾക്കും മുകളിൽ നിൽക്കുന്ന ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ പ്രശ്‌നം. മഴ ശക്തമായ 28 മുതൽ 23 ക്യാമ്പുകളിലായി 419 പേരാണ് താമസിക്കുന്നത്. 3 വീടുകൾ പൂർണമായും 56 വീടുകൾ ഭാഗീകമായും തകർന്നു. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസർമാർക്ക് ക്യാമ്പുകൾ ആരംഭിക്കാൻ 25000 രൂപ അഡ്വാൻസായി നൽകി. പഞ്ചായത്തുകൾക്ക് ഒരു ലക്ഷവും മുൻസിപ്പാലിറ്റികൾക്ക് രണ്ട് ലക്ഷവും കോർപ്പറേഷനുകൾക്ക് അഞ്ച് ലക്ഷവും നൽകിവരുന്നതായും മന്ത്രി പറഞ്ഞു. ഇതിന് പുറമേ ജില്ലകൾക്ക് ഒരു കോടി രൂപ വീതം നൽകുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Tags: cloud burstheavy rain kerala
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies