സ്വർഗ്ഗീയ കതിരൂർ മനോജിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് എട്ട് വയസ്സ്; നഷ്ടമായത് സംഘ പ്രസ്ഥാനങ്ങളുടെ നചികേതസെന്ന് ആർ എസ് എസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർഗ്ഗീയ കതിരൂർ മനോജിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് എട്ട് വയസ്സ്; നഷ്ടമായത് സംഘ പ്രസ്ഥാനങ്ങളുടെ നചികേതസെന്ന് ആർ എസ് എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 01:22 pm IST
Facebook
Twitter
WhatsAppTelegram

രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ മനോജിനെ സിപിഎം ക്രിമിനലുകൾ വെട്ടി കൊലപ്പെടുത്തിയിട്ട് എട്ട് വർഷം തികയുന്നു. 2014 സെപ്തംബർ 1നാണ് മനോജ് സിപി എമ്മുകാരാൽ കൊല്ലപ്പെടുന്നത്. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ ഭാഗമായതിന്റെ പേരിൽ അരും കൊലയ്‌ക്ക് വിധിക്കപ്പെട്ട വീര ബലിദാനിയുടെ ഓർമ്മകൾക്ക് മുന്നിൽ നൂറു കണക്കിന് പ്രവർത്തകർ പുഷ്‌പാർച്ചന നടത്തി.

ആശയങ്ങൾ തോൽക്കാത്തിടത്താണ് ആയുധങ്ങൾക്ക് മൂർച്ച കുടുന്നത്. ഇടത് പാർട്ടി ഗ്രാമങ്ങൾ ദേശീയതയിലേക്ക് പരിണമിക്കുമ്പോൾ എല്ലാ കാലത്തും കത്തിമുനയിൽ പിടഞ്ഞ് വീഴുന്നത് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ കരുത്തരായ പ്രവർത്തകരായിരുന്നു. ജനിച്ച മണ്ണിൽ തല കുനിക്കാതെ ജീവിച്ചതിന്റെ പേരിൽ, വിശ്വസിച്ചു പോയ ആശയത്തിൽ പ്രവർത്തിച്ചതിന്റെ പേരിൽ പ്രാണൻ നഷ്ടപ്പെടുത്തേണ്ടി വന്ന വീര ബലിദാനിയാണ് സ്വർഗ്ഗീയ മനോജ്.

സഹപ്രവർത്തകർക്കൊപ്പം തലശ്ശേരിയിലേക്ക് യാത്ര ചെയ്യവേ സി പി എം ക്രിമിനൽ സംഘം അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വാള് കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സി പി എം കോട്ടകളിൽ ആർ എസ് എസ് പ്രവർത്തനം നടത്തുകയും ഏതു വെല്ലുവിളികളെയും നേരിട്ട് പ്രവർത്തകർക്ക് ആവേശമായി നിലകൊണ്ട മനോജ് കമ്യുണിസ്റ്റുകാരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. നിരവധി വ്യാജ കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ചുമത്തുകയും പല തവണ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. പകയുടെ കണക്കുകൂട്ടലുകൾക്കൊടുവിൽ അദ്ദേഹത്തെ കമ്യുണിസ്റ്റ് കാപാലികർ വെട്ടി നുറുക്കുകയായിരുന്നു.

കതിരൂർ മനോജ് ഒരു നാടിന്റെ പ്രതീക്ഷയും ആവേശവുമായിരുന്നു. ഒരു വാക്ക് കൊണ്ട് നിർവ്വചിക്കാൻ കഴിയുന്നതല്ല അദ്ദേഹത്തിന്റെ മഹത്വം. മരണം കവർന്നെടുത്തത് സംഘത്തിന്റെ നചികേതസ്സിനെ ആയിരുന്നു എന്ന് പ്രാന്തപ്രചാരക് എസ് സുദർശൻ പറഞ്ഞു. നൂറുകണക്കിന് സംഘ പ്രവർത്തകർ പങ്കെടുത്ത സാംഖിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ നിരവധി സംഘ പരിവാർ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Tags: RSSKATHIRUR MANOJvalsan thillankeri
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies