വാഷിംഗ്ടൺ: വ്യത്യസ്തമായ രീതിയിൽ ലോക റെക്കോഡ് സ്വന്തമാക്കി അമേരിക്കയിലെ നെബ്രസ്ക സ്വദേശി. 383 കിലോഗ്രാം ഭാരമുള്ള മത്തങ്ങയുമായി മുസൗറി നദിയിലൂടെ 61 കിലോമീറ്റർ തുഴഞ്ഞാണ് യുഎസ് സ്റ്റേറ്റിലെ സിറാക്കൂസ് സ്വദേശിയായ ഹാൻസെൻ റെക്കോഡ് സ്വന്തമാക്കിയത്. മത്തങ്ങ ബോട്ടിലെ ദൈർഘ്യമേറിയ യാത്രയ്ക്കുള്ള ഗിന്നസ് റെക്കോഡാണ് ഹാൻസന് ലഭിച്ചത്.
ഭീമൻ മത്തങ്ങ വളർത്താനായി ഏകദേശം ഒരു ദശാബ്ദകാലത്തോളമെടുത്തതായി അറുപതുകാരനായ ഹാൻസൻ പറഞ്ഞു. ഭീമൻ മത്തങ്ങയിൽ 11 മണിക്കൂർ സമയം തുടർച്ചയായി തുഴഞ്ഞാണ് ഗിന്നസ് റെക്കോഡിലിടം നേടിയത്.
2016-ൽ നോർത്ത് ഡക്കോട്ടയിലെ ഗ്രാൻഡ് ഫോർക്സിൽ നിന്ന് മിനസോട്ടയിലെ ഓസ്ലോ വരെയുള്ള 40 കിലോമീറ്റർ മത്തങ്ങയിൽ തുഴഞ്ഞതായിരുന്നു ഇതു വരെ ഉണ്ടായിരുന്ന റെക്കോഡ്.
Comments