കൊച്ചി: കുറുപ്പന്തറ-ചിങ്ങവനം രണ്ടാം റെയിൽ പാത രാജ്യത്തിന് സമർപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്ന കായംകുളം എറണാകുളം എക്സ്പ്രസിന്റെ പ്രതിദിന സർവ്വീസ് നാളെ മുതൽ.
കായംകുളത്തുനിന്നു ഉച്ചയ്ക്കു മൂന്നിനു പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 5.50ന് എറണാകുളത്ത് എത്തും.ചെങ്ങന്നൂരിൽ 3.20-നും തിരുവല്ലയിൽ 3.31-നും ചങ്ങനാശേരിയിൽ 3.41-നും കോട്ടയത്ത് 4-നും പിറവത്ത് 4.35-നുമാകും ട്രെയിൻ എത്തുക.
എറണാകുളത്ത് നിന്നും ദിവസവും രാവിലെ 8.45-ന് പുറപ്പെടും. 11.40-ന് കായംകുളത്തെത്തും. പിറവത്ത് 9.19-നും കോട്ടയത്ത് 9.52-നും ചങ്ങനാശേരിയിൽ 10.15-നും തിരുവല്ലയിൽ 10.25-നും, ചെങ്ങന്നൂരിൽ 10.36-നുമാകും ട്രെയിൻ സർവ്വീസ് നടത്തുന്നത്.
സംസ്ഥാനത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. സിയാൽ കൺവെൻഷൻ സെന്ററിലാകും ഉദ്ഘാടന പരിപാടികൾ നടക്കുക. ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാകും പങ്കെടുക്കുകയെന്നും സിയാൽ വ്യക്തമാക്കി.
Comments