തൃശ്ശൂർ : യുവതിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം . എംജി റോഡിലാണ് യുവതിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നത്. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവാണ് ഷേവിങ് കത്തി ഉപയോഗിക്ക് യുവതിയെ വെട്ടിയത്.
പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക വിവരം. കഴുത്തിനും പുറത്തും വെട്ടേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമല്ല .യുവാവിനെ നാട്ടുകാർ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.ഇയാൾ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Comments