തായ്പേയ്: ചൈന നടത്തുന്ന പ്രകോപനത്തിൽ ഓരോ ദിവസവും ജാഗ്രത വർദ്ധിപ്പിച്ച് തായ്വാൻ ഭരണകൂടം. രാജ്യത്തെ മൂന്ന് കോടി ജനങ്ങളെ പോരാളികളാക്കി മാറ്റുന്ന നിർണ്ണായക പരിശീലനങ്ങളാണ് നടക്കുന്നത്. ജനങ്ങളെ ആയുധസജ്ജരും ഒപ്പം രക്ഷാപ്രവർത്തകരുമാക്കാനായി 32മില്യൺ അമേരിക്കൻ ഡോളറാണ് വകയിരുത്തി യിട്ടുള്ളത്. ചൈന ഏതുഭാഗത്തുനിന്ന് ആക്രമിച്ചാലും പ്രതിരോധിക്കാൻ തയ്യാറായി ഇരിക്കാനാണ് ഭരണകൂടത്തിന്റെ ആഹ്വാനം. തായ്വാനിലെ മൈക്രോചിപ്പ് വ്യവസായി സാവോ ആണ പദ്ധതിയ്ക്കായി പണം മുടക്കുന്നത്.
തായ്വാനിലെ ശക്തനായ വ്യാപാരിയും ആഗോളതലത്തിൽ വേരുകളുള്ള മൈക്രോചിപ്പ് നിർമ്മാണ സ്ഥാപനത്തിന്റെ മേധാവി സാവോ വൻ ജനകീയ മുന്നേറ്റത്തിനെയാണ് നയിക്കുന്നത്. ചൈനയുടെ ആളില്ലാത്ത വിമാനങ്ങളും ഡ്രോണുകളും വെടിവെച്ചിട്ടുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ജനകീയ പോരാളികളെ തയ്യാറാക്കുന്ന വാർത്തയും പുറത്തുവിട്ടത്. കുമാ എന്ന അക്കാദമിയാണ് പരിശീലനം നൽകുന്നത്. സൈനിക പരിശീലനം നൽകുന്നതോടൊപ്പം 3 ലക്ഷം പേർക്ക് വെടിവെയ്ക്കാനുള്ള പരിശീലനവും നൽകും.
തായ്വാൻ വളരുന്നതിനെതിരെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി വെറളിപിടിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ആ വളർച്ചയ്ക്ക് പിന്നിലെ പരിശ്രമം ജനങ്ങളുടേതാണ്. ഈ നാടിനെ ഇവിടുത്തെ ജനത അത്രയേറെ ഇഷ്ടപ്പെടുന്നു. ജനങ്ങൾ സ്വന്തം നാടിനായി ജീവൻ നൽകാൻ തയ്യാറാണ്. ജനങ്ങളെ ഏത് സാഹചര്യത്തിലും കരുത്തരാക്കാനാണ് പരിശീലനം നൽകുന്നത്. എല്ലാവർക്കും ഒരു ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും തൊപ്പിയും നൽകാനുള്ള ശ്രമത്തിലാണ്. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ ജനങ്ങളേയും വിദഗ്ധരാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് 75 വയസ്സുകാരനായ വ്യവസായി സാവോ അറിയിച്ചു
Comments