സാൻഫ്രാൻസിസ്കോ: ട്വീറ്റുകൾ എഡിറ്റ് ചെയ്യുന്നതിനായി എഡിറ്റ് ബട്ടൺ അവതരിപ്പിച്ച് ട്വിറ്റർ. തുടക്കത്തിൽ വെരിഫൈഡ് വരിക്കാർക്ക് മാത്രമാകും സംവിധാനം ലഭ്യമാക്കുകയെന്ന് കമ്പനി വ്യക്തമാക്കി.പബ്ലിഷ് ചെയ്ത ട്വീറ്റുകളിലെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും അക്ഷരത്തെറ്റുകളോ വിട്ടുപോയ ഹാഷ് ടാഗുകൾ ചേർക്കാനും മാറ്റങ്ങളോ ഉണ്ടെങ്കിൽ പരിഹരിക്കാനാകും.
ട്വീറ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം 30 മിനിറ്റിനുള്ളിൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനാണ് ട്വിറ്റർ അനുവദിക്കുക.നിലവിൽ ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണെന്നും വരും ആഴ്ചകളിൽ പണം കൊടുത്ത് ട്വിറ്റർ ഉപയോഗിക്കുന്ന ബ്ലൂ വരിക്കാർക്ക് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.ഇത് താൽക്കാലിക സജ്ജീകരണമായിരിക്കുമെന്നും കമ്പനി അറിയിച്ചു. ട്വിറ്റർ ഫോളോവേഴ്സിന് എഡിറ്റ് ചെയ്തത് തിരിച്ചറിയാനാകും. ഇത് വഴി ട്വീറ്റുകളിലെ ആധികാരിതയും സത്യസന്ധതയും നിലനിർത്താനാകുമെന്നും ട്വിറ്റർ പറഞ്ഞു. ആദ്യം ഫീച്ചർ കുറച്ച് രാജ്യങ്ങളിൽ നടപ്പിലാക്കി ഉപയോഗം പഠിച്ച ശേഷം ആയിരിക്കും ലോകമെങ്ങും അവതരിപ്പിക്കുക എന്നാണ് ട്വിറ്റർ പറയുന്നത്.
സർക്കാരും വിവിധ പ്രമുഖ വ്യക്തികളും വരെ സുപ്രധാന വിവരങ്ങൾ പങ്കുവെയ്ക്കാൻ ഉപയോഗിക്കുന്ന മാദ്ധ്യമമാണ് ട്വിറ്റർ.ഇവരുടെ ട്വീറ്റുകൾ എഡിറ്റു ചെയ്യാൻ അനുവദിച്ചു കഴിഞ്ഞാൽ അതിൽ എന്തും എഴുതിവയ്ക്കാമെന്ന സ്ഥിതി വരും.സർക്കാരോ മറ്റ് ഉന്നതരോ നടത്തുന്ന പ്രഖ്യാപനങ്ങൾ വിവാദമായി കഴിഞ്ഞാൽ ട്വിറ്റുകൾ എഡിറ്റ് ചെയ്യാൻ കഴിയും, ഇത് തടയുന്നതിനാണ് ട്വിറ്റർ എഡിറ്റ് ഓപ്ഷൻ ഒഴിവാക്കിയിരുന്നത്.
Comments