തിരുവനന്തപുരം : സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിലാണ് പരിശോധന നടത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ് വിജിലൻസ് പരിശോധന ആരംഭിച്ചത്
ഏജന്റുമാരിൽ നിന്ന് പണം വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. ഏജന്റുമാരുടെ സ്ഥാപനങ്ങൾ, ഡ്രൈവിംഗ് സ്കൂളുകൾ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പരിശോധനാ റിപ്പോർട്ട് എസ്പിമാർ, നാളെ വിജിലൻസ് ഡയറക്ടർക്ക് കൈമാറും.
ഓപ്പറേഷൻ ജാസൂസിന്റെ ഭാഗമായി പാറശാല, വർക്കല എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള ആർടിഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നു. പാറശാലയിൽ മൂന്നു വാഹനങ്ങളിലായി എത്തിയ വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.
Comments