വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും അലിബാഗിലെ 8 ഏക്കർ സ്വന്തമാക്കി; 19 കോടി രൂപ വിലയുളള സ്ഥലം വാങ്ങിയത് ഫാം ഹൗസ് നിർമ്മിക്കാൻ-Virat Kohli and Anushka Sharma buy an 8-acre land in Alibaug
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും അലിബാഗിലെ 8 ഏക്കർ സ്വന്തമാക്കി; 19 കോടി രൂപ വിലയുളള സ്ഥലം വാങ്ങിയത് ഫാം ഹൗസ് നിർമ്മിക്കാൻ-Virat Kohli and Anushka Sharma buy an 8-acre land in Alibaug

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 09:47 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ഭാര്യ നടി അനുഷ്‌ക ശർമ്മയും. കോടികൾ വിലപ്പിടിപ്പുളള സ്വത്തുകളാണ് ദമ്പതികൾക്ക് സ്വന്തമായുളളത്. മുംബൈയിൽ അറബിക്കടലിനെ അഭിമുഖീകരിക്കുന്ന വിശാലമായ വീടുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിൽ ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവും താര ദമ്പതികൾക്കുണ്ട്.

സെലിബ്രിറ്റി ദമ്പതികൾ മറ്റൊരു സ്വത്ത്കൂടി വാങ്ങിയതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. കോഹ്ലിയും അനുഷ്‌കയും മുംബൈയ്‌ക്ക് സമീപമുള്ള അലിബാഗിൽ എട്ട് ഏക്കർ ഭൂമി സ്വന്തമാക്കി. 19.24 കോടി രൂപ നൽകിയാണ് 8 ഏക്കർ സ്ഥലം സ്വന്തമാക്കിയത്. നികുതിയായി സർക്കാർ ട്രഷറിയിൽ 1.15 കോടി രൂപയും അടച്ചിട്ടുണ്ട്. ഒരു ഫാം ഹൗസ് നിർമ്മിക്കുന്നതിനായാണ് താരദമ്പതികൾ സ്ഥലം വാങ്ങിയതെന്ന് സൂചനയുണ്ട്.

ക്രിക്കറ്റ് താരത്തിന്റെ മൂത്ത സഹോദരൻ വികാസ് കോഹ്ലി ഓഗസ്റ്റ് 30ന് ഇടപാട് പൂർത്തിയാക്കി. 2017ൽ വിവാഹിതരായ കോഹ്ലിയും ശർമ്മയും അതാത് തൊഴിലുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളാണ്. ബിസിസിഐയിൽ നിന്ന് പ്രതിവർഷം 7 കോടി രൂപ സമ്പാദിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ, ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ്. ഐപിഎല്ലിൽ നിന്ന് ഇതുവരെ 158 കോടി രൂപയിലധികം സമ്പാദിച്ചു.

അനുഷ്‌ക ഓരോ സിനിമയ്‌ക്കും 15 കോടി മുതൽ 30 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ബൗളർ ജുലൻ ഗോസ്വാമിയുടെ ജീവചരിത്രമായ ചക്ദ എക്സ്പ്രസിലൂടെ അവർ നാല് വർഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്താനിരിക്കുകയാണ്.
വിവിധ ബ്രാൻഡുകളിൽ നിന്നായി ഇരുവരും പരസ്യ വരുമാനത്തിൽ വലിയ തുകയാണ് സമ്പാദിക്കുന്നത്. കോഹ്ലിയുടെയും അനുഷ്‌കയുടെയും മൊത്തം ആസ്തി 1250 കോടി രൂപയോളം വരും. മേൽപ്പറഞ്ഞ പ്രോപ്പർട്ടികൾക്ക് പുറമെ ബെന്റ്ലി കോണ്ടിനെന്റൽ ജിടി, ബെന്റ്ലി ഫ്‌ലയിംഗ് സ്പർ, ബിഎംഡബ്ല്യു 7 സീരീസ്, ഓഡി ആർഎസ് 5, ഓഡി ക്യൂ7, റേഞ്ച് റോവർ വോഗ് എന്നിവയുൾപ്പെടെയുള്ള വിലകൂടിയ കാറുകളും അവർ സ്വന്തമാക്കിയിട്ടുണ്ട്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം കോഹ്ലി നിലവിൽ യുഎഇയിലാണ്. ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത കോഹ്ലി അപരാജിത അർധസെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ.

Tags: വിരാട് കോഹ്‌ലിfarmhouseVIRAT KOHLIanushka sharma
Share
Tweet
SendShare

More News from this section

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies