ന്യൂയോർക്ക്: ഒരേ സമയം രണ്ട് ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പ്രവാസികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രവാസികൾ സംഘടിപ്പിച്ച ഇന്ത്യാദിന പരേഡിനും പരേഡിൽ ഒരേ സമയം വിവിധ രാജ്യങ്ങളിലെ പതാകകൾ കൃത്യതയോട് കൂടി പറത്തിയതിനുമാണ് റെക്കോർഡ് ലഭിച്ചത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇന്ത്യാദിന പരേഡ് നടന്നത്.ഏകദേശം 1,50,000 ത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയാണ് ഗിന്നസ് ബുക്കിൽ ഇടം പിടിക്കുന്നത്. ന്യൂയോർക്കിൽ നടന്ന പരേഡിൽ തെന്നിന്ത്യൻ താരം അല്ലു അർജുനായിരുന്നു ഗ്രാന്റ് മാർഷ്യലായത്. പരേഡിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.
ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കാനുള്ള പ്രധാനമന്ത്രിയുടെ ദർശനത്തെയും ശ്രമങ്ങളെയും എഫ്ഐഎ പ്രസിഡന്റ് കെന്നി ദേശായി പ്രശംസിച്ചു. റെക്കോർഡുകൾ സൃഷ്ടിച്ച് രാജ്യത്തിന്റെ യശസ്സ് ഉയർത്താനായെന്നും അദ്ദേഹം പറഞ്ഞു.
Comments