കുരുമുളകിട്ട ചായ കുടിച്ചിട്ടുണ്ടാ?; പനിയും ചുമയും ജലദോഷവുമൊന്നും അടുത്ത് പോലും വരില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുരുമുളകിട്ട ചായ കുടിച്ചിട്ടുണ്ടാ?; പനിയും ചുമയും ജലദോഷവുമൊന്നും അടുത്ത് പോലും വരില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 11:32 am IST
FacebookTwitterWhatsAppTelegram

സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവാണ് കുരുമുളക്. അതുകൊണ്ട് തന്നെയാണ് കറുത്ത പൊന്ന് എന്ന വിശേഷണം കുരുമുളകിന് കിട്ടിയത്. നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകിൽ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകൾ, ആന്റി ഓക്സിഡന്റുകൾ ഇങ്ങനെ പല ഘടകങ്ങളും ഇതിലുണ്ട്. പനി, ജലദോഷം, തുമ്മൽ, തൊണ്ടയടപ്പ് തുടങ്ങിയ കുറയാനും കുരുമുളക് സഹായിക്കും.

* കുരുമുളകിട്ട ചായ കുടിക്കുന്നത് തടിയും വയറും കുറയാൻ നല്ലതാണ്. വെള്ളത്തിൽ കുരുമുളക് പൊടി, ഇഞ്ചി, തുളസി, കറുവപ്പട്ട, എന്നിവ ചേർത്ത് തിളപ്പിക്കുക. ഈ വെള്ളം ഗ്രീൻ ടീയിൽ ചേർത്ത് കുറച്ച് കഴിയുമ്പോൾ ഊറ്റിയെടുത്ത് തേനും ചെറു നാരങ്ങാനീരും ചേർത്ത് കുടിക്കാം. രാവിലെ ഭക്ഷണത്തിന് മുൻപ് ഇത് കഴിക്കാവുന്നതാണ്.

* ചുമയ്‌ക്കും ജലദോഷത്തിനുമുള്ള പ്രകൃതിദത്തമായ പരിഹാരമാർഗ്ഗമാണ് കുരുമുളക്. കുരുമുളകിലെ ആന്റി ബാക്ടീരിയൽ ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. കുരുമുളകിന്റെ തീവ്രതയും എരിവും കഫം മാറാനും സഹായിക്കും. കുരുമുളകിട്ടു തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്നത് ജലദോഷവും ചുമയുമെല്ലാം വരുന്നത് ഒരു പരിധി വരെ തടയും.

* രാവിലെ വെറുംവയറ്റിൽ രണ്ടോ മൂന്നോ കുരുമുളക് കടിച്ചു ചവച്ചു തിന്നുന്നതും ഏറെ നല്ലതാണ്. ഇതും തടി കുറയുന്നതടക്കമുള്ള പല ആരോഗ്യഗുണങ്ങളും നൽകും.

* കുരുമുളകിലെ കാർമിനേറ്റീവ് ഘടകങ്ങൾ വയറിനുള്ളിൽ ഗ്യാസ് മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. ഇതോടൊപ്പം വയറ് വേദന കുറക്കാനും ഇതിനാവും.

* ഭക്ഷണത്തിൽ നിന്നും ശരിയായ വിധത്തിൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ കുരുമുളക് സഹായിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കും. ശരീരത്തിലെ അമിതമായ ജലാംശവും, ടോക്സിനുകളും വിയർപ്പും, മൂത്രവും വഴി പുറന്തള്ളാനും ഇത് നല്ലതാണ്.

* ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ഇതിന്റെ ഉപയോഗം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം.

 

Tags: Pepper
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies