തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് കഠിന തടവ്. 22 വർഷം കഠിന തടവും അൻപത്തിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. വെങ്കിടങ്ങു സ്വദേശി ആദർശിനാണ് ശിക്ഷ വിധിച്ചത്.
2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ബലാൽസംഗം ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണു കേസ്. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Comments