തിരുവനന്തപുരം: കേരള ജനതയ്ക്ക് ഓണാശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളക്കരയുടെ ഓണസമ്മാനമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അമിത് ഷായ്ക്ക് ഓണപ്പുടവ സമ്മാനിച്ചു.
പത്മനാഭ സ്വാമിയുടെ മണ്ണിൽ പട്ടികജാതി സംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്ന് അമിത്ഷാ പറഞ്ഞു. രാജ്യത്ത് ഇനി ഭാവിയുള്ളത് ബിജെപിക്കാണെന്നും രാജ്യത്ത് നിന്ന് കോൺഗ്രസും ലോകത്ത് നിന്ന് കമ്യൂണിസവും ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലും താമരവിരിയുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും വോട്ടിനു വേണ്ടി മാത്രമാണ് പട്ടികജാതിക്കാരെ ഉപയോഗിച്ചത്. ദരിദ്രർക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ദളിത് വിഭാഗത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു.വാളയാർ പെൺകുട്ടികളുടെ അമ്മയും അട്ടപ്പാടിയിലെ മധുവിന്റെ അമ്മയും വേദിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി.
Comments