തിരുവനന്തപുരം: 2022 കോമൺവെൽത്ത് ഗെയിംസിൽ കേരളത്തിൽ നിന്ന് രാജ്യത്തിനു വേണ്ടി പങ്കെടുത്തവരെയും വിജയികളായവരെയും ആദരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. തിരുവനന്തപുരത്തുവച്ച് നടന്ന ചടങ്ങിലാണ് രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങളെ പൊന്നാട അണിയിച്ചും ട്രോഫി നൽകിയും അമിത്ഷാ ആദരിച്ചത്.
പി ആർ ശ്രീജേഷ്, അബ്ദുള്ള അബുബക്കർ, എം ശ്രീശങ്കർ, മുഹമ്മദ് അനീസ്, മുഹമ്മദ് അജ്മൽ, സിമി, ആർശ്, എൽദോസ് പോൾ, അനന്തനാരായണൻ എന്നിവരെയാണ് ആഭ്യന്തരമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചത്. തുടർന്ന് കായിക താരങ്ങളുമായി അദ്ദേഹം സംവദിച്ചു. താരങ്ങൾക്കൊപ്പമുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ട് അദ്ദേഹം സന്തോഷവും പ്രകടിപ്പിച്ചു.
കേരളത്തിൽ നിന്ന് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തവർക്ക് ആദരം അർപ്പിക്കാൻ സാധിച്ചു. ഗെയിംസിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരങ്ങളെ ഓർത്ത് ഭാരതം അഭിമാനിക്കുന്നു. ഭാരതത്തിന്റെ ഭാവി വാഗ്ദാനങ്ങളായ പ്രതിഭകൾക്ക് ശോഭനമായ ഭാവി നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കായിക താരങ്ങൾക്ക് ഓണാശംസകൾ നേരാനും അമിത്ഷാ മറന്നില്ല.
Comments