തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. എകെജി സെന്ററൽ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിൽ മുഖ്യമന്ത്രിയടക്കം രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധിപേർ പങ്കാളികളായി.
മാർച്ച് ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എകെജി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയത്. ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുകയെന്ന് മുമ്പ് തന്നെ ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇരുവരുടെയും വിവാഹക്ഷണക്കത്ത് തയ്യാറാക്കിയിരുന്നത്. ഇരുവരുടേയും പാർട്ടി ഭാരവാഹിത്വം പറഞ്ഞാണ് കത്ത് പരിചയപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പേരിലാരുന്നു ക്ഷണം.. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പേരിലാണ് കത്ത് തയ്യാറാക്കിയത്. ആറാം തിയതി കോഴിക്കോട് വച്ച് വിവാഹ സൗഹൃദ വിരുന്ന് നടക്കും. ടാഗോർ സെന്റിനറി ഹാളിൽ വൈകിട്ട് നാല് മണി മുതലാണ് വിരുന്ന്.
Comments