കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തിയ യാത്രക്കാരൻ പിടിയിൽ. കണ്ണൂർ ടൗൺ സ്വദേശി ഉമ്മർ ഫാറൂഖിനെയാണ് പോലീസ് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്ത് വച്ചാണ് ഇയാൾ പിടിയിലാവുന്നത്. ഉമ്മറിൽ നിന്ന് 1.017 കിലോഗ്രം സ്വർണമിശ്രിതം പിടിച്ചെടുത്തു.
ദുബായിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. തുടർന്ന് ഉള്ളിലെ പരിശോധന കഴിഞ്ഞ് ഉമ്മർ പുറത്തേക്ക് ഇറങ്ങിയിരുന്നു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും പിന്നാലെ എയ്ഡ്പോസ്്റ്റിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ട് പോവുകയുമായിരുന്നു.
വിശദമായി ചോദ്യം ചെയ്യവെ ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചതായി ഇയാൾ സമ്മതിച്ചു. പിന്നാലെ നടത്തിയ എക്സ്റേ പരിശോധനയിൽ നാല് ക്യാപ്സ്യൂളുകളാക്കി ഒളിപ്പിച്ച് സ്വർണ്ണ മിശ്രിതം കണ്ടെത്തി. പ്രതിയെ കരിപ്പൂർ പോലീസിന് ഉദ്യോഗസ്ഥർ കൈമാറി.
Comments