എറണാകുളം : ഗർഭിണി ഭർതൃവീട്ടിൽ ജീവനൊടുക്കി . തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് ആത്മഹത്യ ചെയ്തത്. രണ്ട് മാസം ഗർഭിണിയായിരുന്നു അമല . എറണാകുളം പറവൂരിലാണ് സംഭവം
ഭർത്താവ് രഞ്ജിത്ത് പറവൂരിൽ ഓട്ടോ ഡ്രൈവറാണ്.അമല ഗർഭിണിയാണെന്ന വിവരം അറിയിച്ചിരുന്നില്ലെന്നും വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ലെന്നും അമലയുടെ ബന്ധുക്കൾ ആരോപിച്ചു.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
Comments