ബംഗളൂരു : സ്കൂട്ടറിൽ നിന്ന് തെന്നിവീണ യുവതി ഷോക്കേറ്റ് മരിച്ചു. ബംഗളൂരു വൈറ്റ്ഫീൽഡിന് സമീപത്തായിരുന്നു സംഭവം. സ്കൂളിലെ അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തിരുന്ന അഖില(23) എന്ന യുവതിയാണ് മരിച്ചത്.
രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ കനത്ത മഴയെ തുടർന്ന് വെള്ളം നിറഞ്ഞ് കിടക്കുന്ന റോഡിൽ സ്കൂട്ടർ തെന്നി വീഴുകയായിരുന്നു. റോഡിൽ നിന്ന് എഴുന്നേൽക്കാൻ വേണ്ടി അഖില അടുത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിൽ പിടിച്ചു. ഇതോടെ യുവതി ഷോക്കേറ്റ് താഴെ വീണു.
അപകടത്തിൽപ്പെട്ട യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments