റവന്യൂ റിക്കവറി ഓഫീസുകളിലെ 300 ലധികം ജീവനക്കാർക്ക് ഓണത്തിന് ശമ്പളം മുടക്കി; മിണ്ടാതെ ഭരണാനുകൂല സർവ്വീസ് സംഘടനകൾ; ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ഉപരോധിച്ച് എൻജിഒ സംഘ്; പിന്നാലെ തടസം നീക്കി സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റവന്യൂ റിക്കവറി ഓഫീസുകളിലെ 300 ലധികം ജീവനക്കാർക്ക് ഓണത്തിന് ശമ്പളം മുടക്കി; മിണ്ടാതെ ഭരണാനുകൂല സർവ്വീസ് സംഘടനകൾ; ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ഉപരോധിച്ച് എൻജിഒ സംഘ്; പിന്നാലെ തടസം നീക്കി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 04:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; സംസ്ഥാനത്തെ റവന്യൂ സ്‌പെഷൽ ഓഫീസുകളായി പ്രവർത്തിക്കുന്ന റവന്യൂ റിക്കവറി ഓഫീസുകളിലെ 300 ലധികം ജീവനക്കാർക്ക് ഓണത്തിന് ശമ്പളം നൽകാതെ നിരുത്തരവാദപരമായി പെരുമാറിയ സർക്കാർ നടപടി തിരുത്തിച്ച് എൻജിഒ സംഘ്. ഭരണാനുകൂല സംഘടനകൾ മൗനം പാലിച്ചിടത്താണ് ജീവനക്കാർക്ക് വേണ്ടി എൻജിഒ സംഘ് പ്രത്യക്ഷ പ്രതിഷേധത്തിന് ഇറങ്ങിയത്.

തിരുവനന്തപുരത്തെ ലാന്റ് റവന്യൂ കമ്മീഷണറേറ്റ് ഉപരോധിച്ച എൻജിഒ സംഘ് പ്രവർത്തകർ ശമ്പള വിതരണത്തിനുളള തടസം നീക്കി ഉത്തരവ് ഒപ്പിട്ടുവാങ്ങിയ ശേഷമാണ് പിൻമാറിയത്. ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ അസിസ്റ്റന്റ് കമ്മീഷണർ ബീന പി ആനന്ദിനെയാണ് എൻജിഒ സംഘ് പ്രവർത്തകർ ഉപരോധിച്ചത്.

ഓഫീസുകളുടെ തുടർച്ചാനുമതി ഇല്ലെന്ന കാരണം പറഞ്ഞാണ് സംസ്ഥാനത്തെ റവന്യൂ റിക്കവറി ഓഫീസുകളിലെ ജീവനക്കാരുടെ ശമ്പളം രണ്ട് മാസമായി സർക്കാർ മുടക്കിയത്. ഇക്കുറി ഓണമായിട്ടും ഇവരുടെ ബില്ല് മാറാൻ നടപടി സ്വീകരിച്ചില്ല. ഓഫീസുകളിൽ നിന്നും തുടർച്ചാനുമതിക്കായുളള ഫയലുകൾ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലേക്ക് കൃത്യമായി അയച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം ഇത് കെട്ടിക്കിടക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് ജീവനക്കാരുടെ ശമ്പളം നിഷേധിച്ചത്.

സർക്കാർ പ്രഖ്യാപിച്ച ഓണം ബോണസും ഉത്സവബത്തയും ഓണം അഡ്വാൻസുമെല്ലാം ജീവനക്കാർക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് എൻജിഒ സംഘ് സമരം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ ഉൾപ്പെടെ എൻജിഒ സംഘ് പ്രതിഷേധ സമരം നടത്തുകയും കളക്ടറെ ഉപരോധിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഓണ അവധി തുടങ്ങാൻ രണ്ട് ദിവസം മാത്രമുളളപ്പോഴും ശമ്പള ഫയലുകൾ നീക്കാനോ ഓഫീസുകൾക്ക്് അനുമതി നൽകാനോ സർക്കാർ നടപടി സ്വീകരിച്ചില്ല. തുടർന്നാണ് ലാൻഡ് റവന്യൂ ഓഫീസ് എൻജിഒ സംഘ് ഉപരോധിച്ചത്. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും തിരുവോണത്തിന് മുൻപ് ശമ്പള കുടിശ്ശിക മുഴുവൻ അനുവദിച്ച് തുടർച്ചാനുമതി നൽകിയില്ലെങ്കിൽ ലാന്റ് റവന്യൂ കമ്മീഷണറേറ്റിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും എൻജിഒ സംഘ് മുന്നറിയിപ്പ് നൽകി.

തുടർന്നാണ് 11 സ്‌പെഷൽ റിക്കവറി ഓഫീസുകൾക്ക് തുടർച്ചാനുമതി നൽകി ഉത്തരവിറക്കാൻ അനുമതി നൽകിയത്. 221 ജീവനക്കാരുടെ ശമ്പള വിതരണത്തിലെ തടസം ഇതോടെ നീങ്ങി. ബാക്കിയുളളവരുടെ ശമ്പള വിതരണത്തിനുളള തടസം നീക്കാൻ നടപടിയെടുക്കുമെന്ന ഉറപ്പും വാങ്ങിയ ശേഷമാണ് എൻജിഒ സംഘ് പ്രവർത്തകർ സമരം അവസാനിപ്പിച്ചത്. 2023 മാർച്ച് വരെയാണ് ഓഫീസുകൾക്ക് നിലവിൽ തുടർച്ചാനുമതി നൽകിയത്.

അതേസമയം രണ്ട് മാസമായി ശമ്പളം മുടങ്ങിയിട്ടും ഭരണാനുകൂല സംഘടനകളായ ജോയിന്റ് കൗൺസിലും
എൻജിഒ യൂണിയനും കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷനും പ്രതികരിക്കാഞ്ഞത് ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പല ഓഫീസുകളിലും ഭരണാനുകൂല സംഘടനകളുടെ ജില്ലാ ഭാരവാഹികൾ പോലും ഉണ്ടായിട്ടും ഇവരും ഈ അനീതിക്കെതിരെ ശബ്ദിച്ചിരുന്നില്ല.

ഭരണാനുകൂല സർവീസ് സംഘടനകളെ കൂടെക്കൂട്ടി വകുപ്പിലെ പ്രധാനപ്പെട്ട പല ഓഫീസുകളും തസ്തികകളും നിർത്തലാക്കി സിവിൽ സർവീസിനെ ഡൗൺസൈസ് ചെയ്യുന്നതിനും വ്യാപകമായി കരാർവൽക്കരണം നടപ്പിലാക്കുന്നതിനു വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നതെന്നും എൻജിഒ സംഘ് ആരോപിച്ചു.

പ്രതിഷേധം എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എൻ രമേശ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ പ്രകാശ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ് രാജേഷ്, ആർ ശ്രീകുമാരൻ, എസ് വിനോദ് കുമാർ, പാക്കോട് ബിജു, ജി.ഡി അജികുമാർ, എസ് സജീഷ് കുമാർ, എം രാജേഷ്, കെജി അശോക് കുമാർ, പി. സോമേഷ് എന്നിവർ നേതൃത്വം നൽകി.

Tags: എൻജിഒ സംഘ്റവന്യൂ റിക്കവറി ഓഫീസ്NGO Sangh
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies