തൃശൂർ : എട്ട് വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. മുള്ളുർക്കര സ്വദേശി ഫൈസലിന്റ മകൻ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്.
രാവിലെ എട്ടരയോടെയാണ് സംഭവം. മദ്രസ കഴിഞ്ഞു വീട്ടിലേക്കു മടക്കുമ്പോഴാണ് അപകടം.റെയിലിനു മറുവശമുള്ള വീട്ടിലേക്ക് വരാൻ റെയിൽ വേ പാളം കടക്കുകയായിരുന്നു.
സഹോദരനൊപ്പമാണ് കുട്ടി മടങ്ങിയത്. സഹോദരൻ അത്ഭുതകരമായി രക്ഷപെട്ടു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Comments