നാട മുറിക്കലിനിടെ നടപ്പാലം തകർന്നു; ലോകശ്രദ്ധയാകർഷിച്ച 'പഞ്ചവടിപ്പാലം' ഉദ്ഘാടനം- Footbridge In Congo Collapses
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നാട മുറിക്കലിനിടെ നടപ്പാലം തകർന്നു; ലോകശ്രദ്ധയാകർഷിച്ച ‘പഞ്ചവടിപ്പാലം’ ഉദ്ഘാടനം- Footbridge In Congo Collapses

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 06:52 pm IST
Facebook
Twitter
WhatsAppTelegram

ജനങ്ങളുടെ കാലങ്ങളായുളള ആവശ്യമായിരുന്നു ഒരു നടപ്പാലം. അത് ഉദ്ഘാടനം ചെയ്യുന്നതിനിടെ തന്നെ തകർന്നു വീഴുകയും ചെയ്തു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് നടപ്പാലം ഔപചാരികമായി തുറക്കുന്നതിനായി ഉദ്യോഗസ്ഥർ റിബൺ മുറിക്കുന്നതിനിടെ തകർന്നുവീണത്.

മധ്യ ആഫ്രിക്കൻ രാജ്യത്ത് നടന്ന സംഭവം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാകർഷിച്ചു. നിർമ്മാണത്തിന്റെ ഗുണനിലവാരത്തെയാണ് കൂടുതൽ ആളുകൾ ചോദ്യം ചെയ്തത്. കോംഗോയിൽ ഉദ്ഘാടന ചടങ്ങിനിടെ ഇടുങ്ങിയ നടപ്പാലം തകർന്നതിനെത്തുടർന്ന് സംഘർഷം ഉണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Funniest video you will see in the internet today where a Bridge collapses while being commissioned in DRC Congo😁
Welcome to Africa pic.twitter.com/PTVoh01LXg

— Omwamba 🇰🇪 (@omwambaKE) September 6, 2022

പഴയ താൽക്കാലിക പാലം ഇടയ്‌ക്കിടെ തകരുകയും വെള്ളപ്പൊക്കത്തിൽ ആളുകൾ മരിക്കുകയും ചെയ്തതിനാലാണ് പുതിയ നടപ്പാലം എന്ന ആവശ്യം ഉയർന്നത്. മഴക്കാലത്ത് നദി മുറിച്ചുകടക്കാനാണ് പ്രദേശവാസികൾക്ക് വേണ്ടി ഈ നടപ്പാലം നിർമ്മിച്ചത്. പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്താൻ ഡിആർസി അധികൃതർ യോഗം ചേർന്നിരുന്നു.

രണ്ട് മീറ്ററിൽ താഴെ വീതിയുള്ള ഇടുങ്ങിയ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ നിരവധി പേർ അതിൽ കയറി. ഐഒഎൽ റിപ്പോർട്ട് അനുസരിച്ച് ചെറിയ പാലത്തിന്റെ അറ്റത്ത്, റെയിലിംഗുകൾക്ക് മുകളിൽ ചുവന്ന റിബൺ കെട്ടി. ഉദ്യോഗസ്ഥൻ അത് കത്രിക ഉപയോഗിച്ച് മുറിക്കാൻ തയ്യാറായാണ് എത്തിയത്. കൂടാതെ ചടങ്ങ് നിരീക്ഷിക്കാൻ പാലത്തിന് താഴെ ജനക്കൂട്ടം തടിച്ചുകൂടി. ഉദ്ഘാടന ദിവസം തന്നെ പാലം തകർന്നത് അധികൃതർക്ക് വലിയ നാണക്കേടുണ്ടാക്കി. അധികൃതർ നാട മുറിക്കുന്നതിനിടെ പാലം തകർന്ന സംഭവം കഴിഞ്ഞ ആഴ്ചയാണ് ഉണ്ടായതെന്ന് റിപ്പോർട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ പാലം തകർന്നതിനെ തുടർന്ന് ഉദ്യോഗസ്ഥയായ സ്ത്രീ സഹായം അഭ്യർത്ഥിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറി. സുരക്ഷാ സംഘം ഉടൻ സ്ഥലത്തെത്തി യുവതിയെ തകർന്ന പാലത്തിൽ നിന്ന് വലിച്ചിഴച്ചു രക്ഷിച്ചു. തൂങ്ങിക്കിടന്നിട്ടും ഔദ്യോഗിക പ്രതിനിധി സംഘത്തിലെ മറ്റ് അതിഥികൾ ആരും നിലത്തുവീണില്ല. കുടുങ്ങിപ്പോയ അധികാരികളെ ഉടൻ സഹായിക്കാൻ മറ്റുള്ളവർ ഓടുന്നതും വീഡിയോ ദൃശ്യത്തിൽ കാണാം.

Tags: congoopening ceremony
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies