പ്രളയം തകർത്ത പാകിസ്താനിൽ ബോട്ടുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുന്നു ; ദുരിതത്തിലായത് 3 ദശലക്ഷം ആളുകൾ-Pakistan  Flood
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രളയം തകർത്ത പാകിസ്താനിൽ ബോട്ടുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുന്നു ; ദുരിതത്തിലായത് 3 ദശലക്ഷം ആളുകൾ-Pakistan  Flood

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2022, 07:36 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുന്നു. ബോട്ടുകളിൽ ഉൾപ്പെടെ സഞ്ചരിച്ചാണ് സന്നദ്ധപ്രവർത്തകർ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും അരക്കെട്ട് വരെയുള്ള വെള്ളത്തിലൂടെ സഞ്ചരിച്ച് ഉയർന്ന മേഖലകളിലേക്ക് മാറുകയാണ്. രാജ്യത്തെ നിരവധി ജനങ്ങളാണ് നിലവിൽ വെള്ളപ്പൊക്കം മൂലം ദുരിതത്തിൽ ആയിരിക്കുന്നത്.

ജൂൺ പകുതിയോടെ പെയ്ത ശക്തമായ മഴയിലാണ് രാജ്യത്ത് വെള്ളപ്പൊക്കം ഉണ്ടായത്. പിന്നാലെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും വീടുകൾ തകരുകയും ചെയ്തു.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 1,355 പേർ കൊല്ലപ്പെട്ടു. 6,00,000 ത്തിലധികം ആളുകൾക്ക് വീടില്ലാതെയായി. പാകിസ്താന്റെ മൂന്നിലൊന്ന് ഭാഗമാണ് ആഴ്ചകളോളം വെള്ളപ്പൊക്കത്തിൽ മുങ്ങിയത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് വെള്ളപ്പൊക്കം 3.3 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. 1,77,265 പേരെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. അതേസമയം രാജ്യം അഭിമുഖീകരിക്കുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തമാണ് . അതിനാൽ പ്രളയബാധിതർക്ക് കൂടുതൽ സഹായം നൽകാൻ അന്താരാഷ്‌ട്ര സമൂഹത്തോട് പാകിസ്താൻ അധികൃതർ ആവശ്യപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തമാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് വാദിച്ച്, പ്രളയബാധിതർക്ക് കൂടുതൽ സഹായം അയക്കാൻ പാകിസ്താൻ അധികൃതർ അന്താരാഷ്‌ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.സൈന്യത്തിനൊപ്പം ചേർന്നാണ് വിവിധ ചാരിറ്റികളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ ഗവൺമെന്റിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതിനിടെ മുന്നറിയിപ്പ് ലഭിച്ചിട്ടും ദുരന്ത സാധ്യത മേഖലകളിൽ ആളുകൾ തുടർന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

 

 

Tags: latest newspakistan flood
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies