ഒരു ആഫ്രിക്കൻ പുരുഷന് 15 ഭാര്യമാരും 107 കുട്ടികളും. അത്ഭുതം തോന്നുണ്ടാവും, എന്നാൽ സംഭവം സത്യമാണ്. പടിഞ്ഞാറൻ കെനിയയിലെ ഒരു ഗ്രാമത്തിലാണ് 61-കാരനായ ഡേവിഡ് സകായോ കലുഹാന എന്നയാൾ 15 ഭാര്യമാർക്കും 107 കുട്ടികൾക്കുമൊപ്പം സുഖമായി കഴിയുന്നത്. തനിക്ക് ഈ ഒരു കാര്യത്തിൽ പ്രചോദനമാകുന്നത് സോളമൻ രാജാവാണെന്നാണ് കലുഹാന പറയുന്നത്. സോളമൻ രാജകുമാരന് 700 ഭാര്യമാരുമായും മുന്നൂറോളം മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. താൻ സോളമൻ രാജാവിനേക്കാൾ കുറഞ്ഞ ആളല്ല. അതിനാലാണ് ധാരാളം സ്ത്രീകൾ തനിക്ക് ഭാര്യമാരായി വേണമെന്ന് ആഗ്രഹിച്ചത്. ഇപ്പോൾ തനിക്ക് 15 ഭാര്യമാരുണ്ട്. വിവാഹം കഴിക്കുന്നത് ഇനിയും തുടരുമെന്നും ഡേവിഡ് സകായോ കലുഹാന പറയുന്നു.
എന്റെ കഴിവിനേയും ബുദ്ധിയേയും ഒരു സ്ത്രീയ്ക്കും കീഴ്പ്പെടുത്താൻ സാധിക്കില്ല. അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമാണ് എന്റെ കഴിവും ബുദ്ധിയും. ഒരു സ്ത്രീയേക്കാൾ പതിമടങ്ങ് കഴിവാണ് തനിക്കുള്ളത്. അതിനാലാണ് തനിക്ക് നിരവധി സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കുന്നതും അവരെയെല്ലവാം ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുന്നതും. ഒരു സ്ത്രീക്ക് മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറമാണ് തന്റെ ഐക്യുവെന്നും ഡേവിഡ് സകായോ കലുഹാന വാദിക്കുന്നു. തനിക്ക് കീഴിൽ സ്ത്രീകൾ തമ്മിൽ പരസ്പരം സ്നേഹിക്കുകയും ഉള്ളത് പങ്കിട്ട് കഴിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
20 ഭാര്യമാരായാലും തനിക്ക് അതൊരു പ്രശ്നമല്ലെന്നും എത്രയായാലും അവരെയെല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ പാകത്തിലുള്ള കഴിവ് തനിക്കുണ്ടെന്നും കലുഹാന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എത്ര വിവാഹം കഴിച്ചാലും അദ്ദേഹത്തിന്റെ ഒപ്പം തങ്ങൾ സന്തുഷ്ടരായിരിക്കും എന്നു തന്നെയാണ് കലുഹാനയുടെ ഭാര്യമാരും പ്രതികരിക്കുന്നത്. അദ്ദേഹം പുതിയ സ്ത്രീകളെ കൊണ്ടുവരുന്നതിൽ തങ്ങൾക്ക് ഒരിക്കലും അസൂയ തോന്നിയിട്ടില്ല. കലുഹാന ഉത്തരവാദിത്വമുള്ള ഒരു പുരുഷനാണ്. അദ്ദേഹം ചെയ്യുന്നതെന്തും ശരിയാണെന്നും ഭാര്യമാർ പറയുന്നു.














