കാൺപൂർ: റോഡ് സേഫ്റ്റി വേൾഡ് സീരീസിലെ ഉദ്ഘാടന മത്സരത്തിൽ സൗത്ത് ആഫ്രിക്ക ലെജൻഡ്സിനെതിരെ ഇന്ത്യ ലെജൻഡ്സിന് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ലെജൻഡ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. 42 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്ന സ്റ്റ്യുവർട്ട് ബിന്നിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. യൂസഫ് പഠാൻ 15 പന്തിൽ 4 സിക്സറുകളുടെ അകമ്പടിയോടെ 35 റൺസുമായി പുറത്താകാതെ നിന്നു. സുരേഷ് റെയ്ന 22 പന്തിൽ 33 റൺസ് നേടി.
മഖായ എൻടിനിക്കെതിരെ ട്രേഡ് മാർക്ക് ഷോട്ടിലൂടെ ബൗണ്ടറി കണ്ടെത്തിയ സച്ചിൻ, ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും, 16 റൺസുമായി മടങ്ങി. സൗത്ത് ആഫ്രിക്ക ലെജൻഡ്സിനായി വാൻഡർ വാത്ത് 2 വിക്കറ്റ് വീഴ്ത്തി. എൻടിനിക്കും എഡ്ഡി ലീക്കും ഓരോ വിക്കറ്റ് ലഭിച്ചു.
Comments