മുംബൈ : ചൂളയിൽ നിന്ന് ഉരുക്ക് തെറിച്ച് വീണ് തൊഴിലാളി മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്. സ്റ്റീൽ ഉൽപന്ന നിർമാണ ഫാക്ടറിയിലാണ് ചൂട് ഉരുക്ക് തെറിച്ച് വീണ് ഒരാൾ മരിക്കുകയും അഞ്ച് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വാഡയിലാണ് സംഭവം.
ഗ്രാമത്തിലെ സൂര്യ കമ്പനിയിൽ ഓഗസ്റ്റ് 22 ന് രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. പിന്നാലെ പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തൊഴിലാളികളിൽ ഒരാൾ മരിച്ച വിവരം പിറ്റേ ദിവസമാണ് പോലീസ് അറിയുന്നത്. തുടർന്ന് കമ്പനി മാനേജ്മെന്റിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ 304 (എ) അധിക വകുപ്പ് കൂടി ചേർത്തു.
ഇതിന് പുറമെ തൊഴിലാളികൾക്ക് പിപിഇ നൽകാത്തതിന് ഫാക്ടറി മാനേജർ സിദ്ധാർത്ഥ് കുമാർ ബൽറാം പാണ്ഡെക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Comments