അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോമനാഥ് നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന 16 അടി ഉയരമുള്ള ഹനുമാൻ പ്രതിമ അൽപ്പസമയത്തിനകം അദ്ദേഹം അനാച്ഛാദനം ചെയ്യും.
സോമനാഥിന് പുറമെ അഹമ്മദാബാദ്, അമ്രേലി എന്നിവിടങ്ങളിൽ അമിത് ഷാ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. അമ്രേലിയിലെ സഹകരണ കൺവെൻഷനിലും അദ്ദേഹം പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ മാസം അവസാനം ഗുജറാത്ത് സന്ദർശിക്കും. സെപ്റ്റംബർ 29, 30 തീയതികളിലാണ് പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദർശനം. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
Comments