കൊല്ലം : കൊല്ലത്ത് പഞ്ചായത്ത് അംഗത്തിന് നേരെ തെരുവ് നായ ആക്രമണം. കൊട്ടാരക്കര നെല്ലിക്കുന്നത്താണ് സംഭവം. ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം വാർഡ് മെമ്പറായ ആർ ശ്രീജിത്തിനാണ് കടിയേറ്റത്.
ഉച്ചക്ക് 12 മണിക്കായിരുന്നു സംഭവം. വഴിയിൽ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ പുറകിൽ നിന്ന് വന്നാണ് നായ കടിച്ചത്. കാലിന് പുറകുവശത്താണ് കടിയേറ്റത്. തുടർന്ന് അത് മറ്റ് നായ്ക്കളെയും കടച്ചുവെന്ന് ശ്രീജിത്ത് പറഞ്ഞു.
പരിക്കേറ്റ ശ്രീജിത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വാക്സിൻ സ്വീകരിച്ചതായും പഞ്ചായത്തംഗം പറഞ്ഞു. ഏറെ നാളായി ഇവിടെ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. എന്നാലിത് പ്രദേശത്തുള്ള നായയല്ലെന്നും ആളുകൾ പറയുന്നു.
Comments