പ്രൊജക്ട് 17 എ യിലെ അഞ്ചാമത്തെ പടക്കപ്പൽ; ആകാശത്ത് നിന്ന് വരുന്ന മിസൈലുകളെ ചാരമാക്കും; സ്റ്റെൽത്ത് ഫ്രിഗേറ്റ് താരാഗിരി നീറ്റിലിറക്കി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രൊജക്ട് 17 എ യിലെ അഞ്ചാമത്തെ പടക്കപ്പൽ; ആകാശത്ത് നിന്ന് വരുന്ന മിസൈലുകളെ ചാരമാക്കും; സ്റ്റെൽത്ത് ഫ്രിഗേറ്റ് താരാഗിരി നീറ്റിലിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 09:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ നാവിക സേനയുടെ അഞ്ചാമത്തെ പടക്കപ്പലായ താരഗിരി നീരിലിറക്കി. പ്രൊജക്ട് 17 എ യുടെ കീഴിൽ നിർമ്മിച്ച യുദ്ധക്കപ്പൽ മുംബൈയിൽ വെച്ചാണ് ലോഞ്ച് ചെയ്തത്. സ്റ്റെൽത്ത് ഫീച്ചറുകളും, നൂതന തദ്ദേശീയ ആയുധങ്ങളും, മറ്റ് സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. സഗോൺ ഡോക്കിൽ നിന്നാണ് കപ്പൽ നാവിക സേനയ്‌ക്ക് കൈമാറിയത്.

ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പുറത്തിറങ്ങിയ താരാഗിരിയുടെ 75 ശതമാനവും ഇന്ത്യയിൽ തന്നെ നടന്ന നിർമ്മാണ പ്രവർത്തനമാണ്. 150 മീറ്റർ നീളവും 18 മീറ്റർ വീതിയുമാണ് താരാഗിരിയ്‌ക്കുള്ളത്. രണ്ടു ഗ്യാസ് ടർബൈനുകളും രണ്ട് ഡീസൽ എഞ്ചിനുകളുമാണ് കപ്പിലിന് ഊർജ്ജം പകരുന്നത്. 6670 ടൺ ആകെ ഭാരം വരുന്ന കപ്പൽ 28 നോട്ട്സ് വേഗതയിൽ പായാൻ കഴിയുന്ന കപ്പലാണ്.

2020 സെപ്തംബർ 10നാണ് താരാഗിരിയുടെ കീൽ ഇടൽ നടന്നത്. 2025 ഓഗസ്റ്റിൽ നിർമ്മാണം പൂർത്തിയാകും എന്ന് ലക്ഷ്യം വെച്ച യുദ്ധക്കപ്പലാണ് മൂന്ന് വർഷം മുൻപ് തന്നെ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്. ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് ഇരട്ടിബലം നൽകിക്കൊണ്ടാണ് താരാഗിരി പുറത്തിറക്കിയിരക്കുന്നത്.

ശത്രുവിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും നേരിടാൻ രൂപകൽപ്പന ചെയ്ത താരാഗിരിക്ക് അവയെ നിമിഷ നേരം കൊണ്ട് ഭസ്മമാക്കാനും സാധിക്കും. രണ്ട് 30 എംഎം റാപ്പിഡ് ഫയർ തോക്കുകളും സൂപ്പർ റാപ്പിഡ് ഗൺ മൗണ്ടും ഈ പടക്കപ്പലിന്റെ സവിശേഷതയാണ്. തദ്ദേശീയമായി വികസിപ്പിച്ച ട്രിപ്പിൾ ട്യൂബ് ലൈറ്റ് വെയ്റ്റ് ടോർപ്പിഡോ ലോഞ്ചറുകളും റോക്കറ്റ് ലോഞ്ചറുകളും കപ്പലിന് നേരെ വരുന്ന അന്തർവാഹിനി ആക്രമണങ്ങളെയും ചെറുക്കും. വൈസ് അഡ്മിറൽ അജേന്ദ്ര ബഹാദൂർ സിംഗിന്റെ ഭാര്യയും നേവി വൈവ്‌സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റുമായ ചാരു സിംഗാണ് കപ്പലിന് പേരിട്ടത്.

പ്രൊജക്ട് 17 എ പ്രോഗ്രാമിന് കീഴിൽ, 50,000 കോടി രൂപ ചെലവിൽ ഏഴ് കപ്പലുകളുടെ നിർമ്മാണത്തിനാണ് കരാർ. ഈ പടക്കപ്പലുകൾക്കെല്ലാം ഹിമാലയൻ മലനിരകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ഇന്ത്യൻ നേവിയുടെ ഇൻ-ഹൗസ് ഡിസൈൻ ഓർഗനൈസേഷനായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് ഈ കപ്പലുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

പ്രൊജക്ട് 17 എയുടെ ആദ്യ പടക്കപ്പലായ നീലഗിരി 2019, സെപ്തംബർ 28 നാണ് പുറത്തിറക്കിയത്. 2024 പകുതിയോടെ അതിന്റെ പരീക്ഷണയോട്ടംനടത്തും. രണ്ടാമത്തെ കപ്പലായ ഹിമഗിരി 2020 ഡിസംബർ 14 ന് ലോഞ്ച് ചെയ്തു. അടുത്ത ഓഗസ്റ്റിൽ അത് കമ്മീഷൻ ചെയ്യും. ഉദയഗിരി എന്ന മൂന്നാമത്തെ കപ്പൽ കഴിഞ്ഞ മെയ് 17 നാണ് പുറത്തിറക്കിയത്. അതിന്റെ പരീക്ഷണവും 2024 ൽ നടത്തും. നാലാമത്തെ പടക്കപ്പലായ ദുനാഗിരി കഴിഞ്ഞ ജൂലൈ 15 നാണ് പുറത്തിറക്കിയത്.

Tags: MissileCruise Missile
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies