പാക് ജയിലിൽ കൊല്ലപ്പെട്ട സരബ്ജീത് സിംഗിന്റെ ഭാര്യ സുഖ്പ്രീത് കൗർ മരിച്ചു; മരണം വാഹനാപകടത്തിൽ- Sarabjit Singh's wife dies in accident
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ജയിലിൽ കൊല്ലപ്പെട്ട സരബ്ജീത് സിംഗിന്റെ ഭാര്യ സുഖ്പ്രീത് കൗർ മരിച്ചു; മരണം വാഹനാപകടത്തിൽ- Sarabjit Singh’s wife dies in accident

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 10:47 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: പാകിസ്താനിലെ ലാഹോർ ജയിലിൽ വെച്ച് 2013ൽ കൊല്ലപ്പെട്ട സരബ്ജീത് സിംഗിന്റെ ഭാര്യ സുഖ്പ്രീത് കൗർ മരിച്ചു. വാഹനാപകടത്തെ തുടർന്നായിരുന്നു സുഖ്പ്രീതിന്റെ മരണം. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സുഖ്പ്രീതിന്റെ വാഹനം അമൃത്സറിന് സമീപം ഫത്തേപൂർ ഗ്രാമത്തിൽ വെച്ച് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ സുഖ്പ്രീതിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പാകിസ്താൻ ജയിലിൽ തടവിൽ കഴിയുകയായിരുന്ന സരബ്ജീത് സിംഗിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ‘സേവ് സരബ്ജീത്‘ ക്യാമ്പയിന് നേതൃത്വം നൽകിയ സരബ്ജീതിന്റെ സഹോദരി ദൽബീർ കൗർ കഴിഞ്ഞ ജൂൺ മാസത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.

അതിർത്തി ഗ്രാമമായ ഭിഖിവിന്ദ് സ്വദേശിയായിരുന്ന സരബ്ജീത് സിംഗ് 1990ൽ മദ്യലഹരിയിൽ അബദ്ധത്തിൽ അതിർത്തി കടന്നാണ് പാകിസ്താനിൽ എത്തിയത്. ബോംബ് സ്ഫോടനത്തിൽ പ്രതിയാക്കി പാകിസ്താൻ കോടതി, 2008 ഏപ്രിൽ 1ന് അദ്ദേഹത്തെ വധശിക്ഷയ്‌ക്ക് വിധിച്ചു. എന്നാൽ അന്താരാഷ്‌ട്ര സമ്മർദ്ദത്തെ തുടർന്ന് വധശിക്ഷ നടപ്പിലാക്കാൻ പാകിസ്താന് സാധിച്ചില്ല.

സരബ്ജീത് സിംഗിനെ ഇന്ത്യയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾ അക്കാലത്ത് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ 2013ൽ ലാഹോർ ജയിലിൽ വെച്ച് സഹതടവുകാരുടെ ക്രൂരമായ മർദ്ദനമേറ്റ അദ്ദേഹം മെയ് 1ന് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ അന്നത്തെ യുപിഎ സർക്കാരിന്റെ നയതന്ത്ര പരാജയം ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്ത് വന്നിരുന്നു.

Tags: AccidentlahorePakistan Jail
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies