'എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സാറിന്റെ മാജിക്ക്'; പത്തൊമ്പതാം നൂറ്റാണ്ട് അതിഗംഭീരമെന്ന് ഗിന്നസ് പക്രു- Guinnespakru, Vinayan Tg, Pathonpatham Noottandu
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സാറിന്റെ മാജിക്ക്’; പത്തൊമ്പതാം നൂറ്റാണ്ട് അതിഗംഭീരമെന്ന് ഗിന്നസ് പക്രു- Guinnespakru, Vinayan Tg, Pathonpatham Noottandu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 07:52 am IST
FacebookTwitterWhatsAppTelegram

തിയറ്ററുകളിൽ വൻ വിജയം തീർത്തിരിക്കുകയാണ് വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. വലിയ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തെ അഭിനന്ദിച്ച് നിരവധി താരങ്ങളാണ് രം​ഗത്തു വന്നത്. വിനയൻ എന്ന സംവിധായകന്റെ ശക്തമായ തിരിച്ചു വരവ് കൂടിയാണ് താരങ്ങളും മലയാള സിനിമാ പ്രേമികളും ആഘോഷമാക്കുന്നത്. ഇപ്പോൾ ചിത്രത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത് വിനയന്റെ സ്വന്തം ഗജരാജ കില്ലാടി ഗജേന്ദ്രനാണ്. സിനിമ ​ഗംഭീരമെന്ന് ​ഗിന്നസ് പക്രു ഫെയ്സ്ബുക്കിൽ കുറിച്ചതോടെ നന്ദി അറിയിച്ച് വിനയനും രം​ഗത്തു വന്നു.

‘പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു. ഒറ്റ വാക്കിൽ അതിഗംഭീരം. മാറിടത്തിനും മീശയ്‌ക്കും വരെ “കരം” കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികൾ “കര”ഘോഷത്തോടെ സംവിധായകന്റെ ടൈറ്റിൽ കണ്ടു തിയറ്റർ വിടുന്ന കാഴ്‌ച്ച’ എന്നാണ് ​ഗിന്നസ് പക്രു സിനിമയെ അഭിനന്ദിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്. നായകൻ സിജു വിൽസണിനെയും മറ്റ് അഭിനേതാക്കളെയും നിർമ്മാതാവ് ​ഗോകുലം ​ഗോപാലിനെയും ​നടൻ അഭിനന്ദിക്കുന്നു.

അത്ഭുത ദ്വീപിന് ശേഷം ഷാജിയേട്ടൻ-വിനയൻ സർ കൂട്ടുകെട്ട് ഓരോ ഫ്രെയിമിലും കാണാം. പരിമിതികൾ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയൻ സാറിന്റെ മാജിക്ക്, വേലായുധ പണിക്കരിലും നങ്ങേലിയിലും മാത്രമല്ല എല്ലാ കഥാപാത്രങ്ങളിലും കാണാം” എന്ന് പക്രു പറഞ്ഞു. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന വിനയൻ എന്ന സംവിധായകന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ടെന്നും നടൻ പറയുന്നു. പക്രുവിന്റെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് സംവിധായകൻ വിനയനും രം​ഗത്തു വന്നു. ‘നന്ദി ​ഗജേന്ദ്ര കില്ലാടി ​ഗിന്നസ് പക്രു’ എന്നാണ് വിനയന്റെ മറുപടി.

 

Tags: pathonpatham noottanduVinayan Tg
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies