ഡൽഹി: സെപ്റ്റംബർ 14 ഹിന്ദി ദിനത്തിൽ രാജ്യത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദി ഭാഷയുടെ ലാളിത്യവും സ്വാഭാവികതയും എല്ലായ്പ്പോഴും ജനങ്ങളെ ആകർഷിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദിയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനും അക്ഷീണം പ്രയത്നിച്ചവർക്ക് അദ്ദേഹം ആശംസകളും അറിയിച്ചു.
‘ഭാരതത്തിന് ലോകമെമ്പാടും പ്രത്യേക ബഹുമതി നേടികൊടുക്കാൻ ഹിന്ദി ഭാഷയ്ക്കായി. അതിന്റെ ലാളിത്യവും സ്വാഭാവികതയും എല്ലായ്പ്പോഴും ജനങ്ങളെ ആകർഷിക്കുന്നു. ഹിന്ദി ദിനത്തിൽ, ഭാഷയുടെ അഭിവൃദ്ധിയ്ക്കും ശാക്തീകരണത്തിനും അശ്രാന്തമായി സംഭാവന ചെയ്ത എല്ലാ ആളുകൾക്കും ഞാൻ ഹൃദയംഗമമായ ആശംസകൾ അർപ്പിക്കുന്നു’ എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഹിന്ദി എല്ലാ ഇന്ത്യൻ ഭാഷകളുടേയും സുഹൃത്താണെന്നും അത് ഔദ്യോഗിക ഭാഷയെന്ന നിലയിൽ രാജ്യത്തെ മുഴുവൻ ഐക്യത്തിന്റെ ഒരു നൂലിൽ ഒന്നിപ്പിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഹിന്ദി ഉൾപ്പെടെ എല്ലാ പ്രാദേശിക ഭാഷകളുടെയും സമാന്തര വികസനത്തിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദി ഭാഷയുടെ സംരക്ഷണത്തിലും പ്രോത്സാഹനത്തിലും സംഭാവന നൽകിയ മഹത് വ്യക്തികൾക്ക് അഭിവാദ്യം അർപ്പിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
Comments