പൊറോട്ട പ്രിയരെ....കഴിക്കുന്നതിന് മുൻപ് അറിയണം ഇക്കാര്യങ്ങൾ- porotta
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊറോട്ട പ്രിയരെ….കഴിക്കുന്നതിന് മുൻപ് അറിയണം ഇക്കാര്യങ്ങൾ- porotta

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 03:37 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരനാണ് പൊറോട്ട. മൈദ കുഴച്ച് പ്രത്യേക രീതിയിൽ ബോൾ വീശി പരത്തി കല്ലിൽ ചുട്ടെടുക്കുന്ന പൊറോട്ടയുടെ മണം മതി നമ്മുടെ വായിൽ കപ്പലോടാനുളള വെളളം നിറയാൻ. ദക്ഷിണേന്ത്യയിൽ ആവിർഭവിച്ച പൊറോട്ടയ്‌ക്ക് കേരളീയരുടെ മനസ്സ് കീഴടക്കാൻ അധികം സമയം വേണ്ടിവന്നില്ല. പൊറോട്ടയുടെ ഈ പ്രീതി ആലു പൊറോട്ട, ബൺ പൊറോട്ട,കൊത്ത് പൊറോട്ട, ചില്ലി പൊറോട്ട, കോയിൻ പൊറോട്ട തുടങ്ങി പൊറോട്ടാ വൈവിധ്യങ്ങളിലേക്ക് വഴിവെച്ചു. ഇപ്പോഴും ഹോട്ടലുടമകൾ പൊറോട്ടപ്രേമികളുടെ മനം കവരാനുള്ള പരീക്ഷണങ്ങളിലാണ്.

കറിയും ചേർത്ത് കഴിക്കാൻ ഏറെ രസകരമാണ് എങ്കിലും സ്ഥിരമായി കഴിച്ചാൽ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണം കൂടിയാണ് പൊറോട്ട. ഇത് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൈദയാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്. ഗോതമ്പ് സംസ്‌കരിക്കുമ്പോൾ ലഭിക്കുന്ന അവശിഷ്ടമാണ് മൈദ. ഈ മൈദയെ മൃദുവാക്കാൻ ഭക്ഷ്യയോഗ്യമാക്കാനായി ബെൻസോയിൽ പെറോക്‌സൈഡ്, അലോക്‌സാൻ തുടങ്ങിയ കെമിക്കലുകൾ ഉപയോഗിക്കാറുണ്ട്. ഇവ ശരീരത്തിന് ഏറെ ദോഷകരമാണ്.

നിത്യേന പൊറോട്ട കഴിക്കുന്നവർക്ക് വരാൻ സാദ്ധ്യതയുള്ള പ്രധാന അസുഖമാണ് പ്രമേഹം. മൈദയിൽ അടങ്ങിയിരിക്കുന്ന അലോക്‌സാൻ ആണ് ഇതിന് കാരണമാകുന്നത്. പാൻക്രിയാസിന്റെ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. ഇതോടെ ശരീരത്തിൽ പഞ്ചാസാരയുടെ അളവ് കൂടുകയും ക്രമേണ പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും.

കാർബോ ഹൈഡ്രേറ്റുകൾ വളരെ കൂടിയ അളവിൽ പൊറോട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും. അതിനാൽ പൊറോട്ട സ്ഥിരമായി കഴിക്കുന്നത് കൊളസ്‌ട്രോളിന് കാരണമാകുന്നു. ഇത് ക്രമേണ ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കും. അതിനാൽ പൊറോട്ട ശീലമാക്കിയവർക്ക് ഹൃദ്രോഗ സാദ്ധ്യതയും വളരെ കൂടുതലാണ്. കലോറി കൂടുതൽ ഉള്ളതിനാൽ പൊറോട്ട അമിത വണ്ണത്തിനും ഇത് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും.

പൊറോട്ട കഴിച്ചാൽ പൊതുവേ ദാഹം അനുഭവപ്പെടാറുണ്ട്. ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതിന് പൊറോട്ട കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പൊറോട്ട മൃദുവാക്കാൻ ഉപയോഗിക്കുന്ന അലോക്‌സാൻ ആണ് ഇതിന് കാരണമാകുന്നത്. ഈ രാസ വസ്തുക്കൾ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനങ്ങളെയും ബാധിക്കുന്നു.

കായികാധ്വാനമുള്ള ആളുകൾ പൊതുവേ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് പൊറോട്ട എന്നത്. പെട്ടെന്ന് വിശക്കില്ല എന്നതാണ് ഇതിന് കാരണം. പതുക്കെ ദഹിക്കുന്ന ഭക്ഷണ സാധനമാണ് പൊറോട്ട. അതുകൊണ്ടുതന്നെ ദഹന പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകുന്നു. പൊറോട്ട നിത്യേന കഴിക്കുന്നത് കുടൽ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുമെന്നാണ് പറയുന്നത്.

ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies