മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക. മസ്കറ്റിൽ നിന്നു കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നാണ് വലിയ തോതിൽ പുക ഉയർന്നത്. ഇതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.
വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചത്. യാത്രക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ 14 പേർക്ക് പരുക്കേറ്റു. ടേക്ക് ഓഫിന് തൊട്ടു മുമ്പാണ് പുക കണ്ടത്. യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments