'അയ്യന്റെ കഥ പറയുന്ന ചിത്രത്തിന് എല്ലാ പിന്തുണയും' : മാളികപ്പുറം സിനിമയുടെ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങൾ
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അയ്യന്റെ കഥ പറയുന്ന ചിത്രത്തിന് എല്ലാ പിന്തുണയും’ : മാളികപ്പുറം സിനിമയുടെ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 08:17 pm IST
Facebook
Twitter
WhatsAppTelegram

ഉണ്ണി മുകുന്ദൻ നായകനായി അയ്യപ്പന്റെ കഥ പറയുന്ന ‘മാളികപ്പുറം’ സിനിമയുടെ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങൾ. ദീപ വർമ, അരുൺ വർമ, സുധിൻ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് എത്തിയത്. ഏറെ നേരം സെറ്റിൽ ചെലവഴിച്ച ഇവർ ടൈറ്റിൽ കഥാപാത്രം ചെയ്യുന്ന ദേവനന്ദ എന്ന കുട്ടിക്കൊപ്പവും നായകവേഷം ചെയ്യുന്ന ഉണ്ണി മുകുന്ദനൊപ്പവും വിശേഷങ്ങൾ പങ്കുവെച്ചു.

ഈ ചിത്രത്തിന്റെ ടൈറ്റിലിന്റെ പ്രത്യേകതയും അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സവിശേഷതയും അറിഞ്ഞതിനു ശേഷമാണ് സെറ്റ് സന്ദർശിക്കാൻ രാജകുടുംബാംഗങ്ങൾ തീരുമാനമെടുത്തത്. തങ്ങളുടെ എല്ലാ പിന്തുണയും ചിത്രത്തിനുണ്ടാകുമെന്ന് രാജകുടുംബാംഗങ്ങൾ അണിയറ പ്രവർത്തകർക്ക് ഉറപ്പ് നൽകി.
തമിഴ് താരം സമ്പത്ത് റാം, സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരും സെറ്റിലുണ്ടായിരുന്നു.

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശി ശങ്കറാണ് സംവിധാനം. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് നിർവഹിക്കുന്നത്.

ആന്റോ ജോസഫിന്റെ ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്ന് വലിയ മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രത്തിന്റെ പൂജ എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിച്ചു. എസ്. സുദർശൻ ഫസ്റ്റ് ക്ലാപ്പ് അടിച്ചു.

പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശബരിമലയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ, ആർട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി കനൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ ഷംസു സെയ്ബ, അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, സ്റ്റിൽസ് രാഹുൽ ടി., പിആർഒ മഞ്ജു ഗോപിനാഥ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ.

Tags: Unni Mukundanസിനിമമാളികപ്പുറംMalikappuram
Share
Tweet
SendShare

More News from this section

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി; കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മദ്യപിച്ച് വാഹനമോടിച്ചെന്ന് സംശയം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു

നെടുമങ്ങാട്ട് തുണിക്കടകളില്‍ തീപിടിത്തം; ഒരു കട പൂര്‍ണമായി കത്തി, സമീപത്തെ സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നു

‘മാപ്പ് പറയണം, ഇല്ലെങ്കില്‍ തട്ടിപ്പുകാരന്‍ എന്ന് വിളിക്കുന്നത് തുടരും’; രാഹുല്‍ ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

Latest News

ഭീകരതയ്‌ക്കെതിരെ ‘സീറോ ടോളറൻസ്’; 36 രാജ്യങ്ങളിൽ നിന്ന് 288 പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിച്ചു: അമിത് ഷാ

പ്രയാഗ്രാജില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗ് ട്രാക്കില്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ടൂള്‍കിറ്റ് തയ്യാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കലാപാഹ്വാനവുമായി കോണ്‍ഗ്രസ്; സിജെപിക്ക് വേണ്ടി ബാനര്‍ മുതല്‍ സോഷ്യല്‍ മീഡിയ വരെ

മഴയില്‍ വീണു, പക്ഷേ മെഡല്‍ കൈവിട്ടില്ല; 8.07 മീറ്ററില്‍ മുരളി ശ്രീശങ്കറിന് വീണ്ടും ഏഷ്യന്‍ ഗെയിംസ് വെള്ളി

ഹാങ്ചൗവില്‍ ഉഷയ്‌ക്കൊപ്പം, നഗോയയില്‍ ഉഷയെ മറികടന്നു; 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; അന്ന് ചോദ്യം ചെയ്തവര്‍ ഇന്ന് കൈയടിക്കുന്നു; ഇത് ചരിത്ര നേട്ടം

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീറിന് വീണ്ടും വെള്ളി; താരം കുറിച്ചത് 1500 മീറ്ററില്‍ വ്യക്തിഗത മികച്ച സമയം

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ബോളിവുഡ് നടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies