2030 ഓടെ ഉത്തർപ്രദേശിനെ ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബാക്കാൻ നീക്കം; ഇലക്ട്രിക് വെഹിക്കിൾ പോളിസി കരട് മാർഗരേഖ തയ്യാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2030 ഓടെ ഉത്തർപ്രദേശിനെ ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബാക്കാൻ നീക്കം; ഇലക്ട്രിക് വെഹിക്കിൾ പോളിസി കരട് മാർഗരേഖ തയ്യാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 11:51 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഇലക്ട്രിക് വാഹന പോളിസിയുടെ കരട് മാർഗരേഖ തയ്യാറാക്കി ഉത്തർപ്രദേശ്. ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന്റെ ആഗോള ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുക എന്നതാണ് നയത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകുന്നു.

2030 ഓടെ സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹന പോളിസി – 2022-2027 ന്റെ കരട് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ഇരുചക്രവാഹനം, നാല് ചക്ര വാഹനം, ഇ-ബസുകൾ എന്നിവ വാങ്ങുന്നതിന് 15 ശതമാനം ഇളവ് അനുവദിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷനും റോഡ് ടാക്സിനും 100 ശതമാനം കിഴിവും നൽകുമെന്നും നയത്തിൽ വ്യക്തമാക്കുന്നു.

ഇലക്ട്രിക് വാഹനങ്ങൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ, ഇവി വിതരണ ഉപകരണങ്ങൾ, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, ഓൺ ബോർഡ് ചാർജറുകൾ, വാഹന നിയന്ത്രണ യൂണിറ്റുകൾ, ബാറ്ററി മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയും ഇവി പോളിസിയിൽ ഉൾപ്പെടുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനും റോഡ് ടാക്സിനും ആദ്യ മൂന്ന് വർഷങ്ങളിൽ 100 ശതമാനം ഇളവ് ലഭിക്കും. അതിനുശേഷം, നാലാമത്തെയും അഞ്ചാമത്തെയും വർഷങ്ങളിൽ 50 ശതമാനം ഇളവ് നൽകും. ഇവി പോളിസി പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തേക്ക് ഇരുചക്ര ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ വാഹനത്തിന്റെ ഫാക്ടറി വിലയിൽ നിന്ന് 15 ശതമാനം (പരമാവധി 5,000 രൂപ) കിഴിവ് ലഭിക്കും.

രണ്ട് ലക്ഷം ഇരുചക്ര വാഹന ഇവി വാഹനങ്ങൾക്ക് ഇളവ് നൽകുന്നതിന് 100 കോടി രൂപ ബജറ്റിൽ വകയിരുത്തും. ഗ്രാമങ്ങളിലും നഗരങ്ങളിലും പൊതുഗതാഗത സംവിധാനം മുഴുവൻ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റും. എല്ലാ റൂട്ടുകളിലും ഇ-ബസുകൾ സർവീസ് നടത്തും. കൂടാതെ, 2030 ഓടെ എല്ലാ സർക്കാർ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനും തീരുമാനമായിട്ടുണ്ട്.

Tags: UTTARPRADESHelectric vehiclesElectric vehicle policy
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies