പ്രധാനമന്ത്രി ആര് ആകും എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല; ബിജെപിയെ താഴെ ഇറക്കുക ലക്ഷ്യമെന്ന് യെച്ചൂരി- Sitaram Yechury, BJP, CPM
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ആര് ആകും എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല; ബിജെപിയെ താഴെ ഇറക്കുക ലക്ഷ്യമെന്ന് യെച്ചൂരി- Sitaram Yechury, BJP, CPM

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 10:33 am IST
FacebookTwitterWhatsAppTelegram

ഡൽഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കസേരയ്‌ക്കായി പ്രതിപക്ഷ നേതാക്കൾ തമ്മിൽ മത്സരമാണ്. ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ എല്ലാം ഒന്നിക്കണമെന്ന് പറയുമ്പോൾ പോലും ഒരോ പാർട്ടിയുടെയും നേതാക്കൾ സ്വയം പ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഒളിഞ്ഞും തെളിഞ്ഞും രം​ഗത്ത് വന്നിട്ടുണ്ട്. ഇതിനിടെ, സംയുക്ത പ്രതിപക്ഷത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചിരിക്കുകയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി സ്ഥാനാർത്ഥി ആര് ആകും എന്നതല്ല; ബിജെപിയെ ഭരണത്തിൽ നിന്നും താഴെ ഇറക്കി രാജ്യത്തെ രക്ഷിക്കണോ, വേണ്ടയോ എന്നതാണ് പ്രധാന ചോദ്യമെന്ന് യെച്ചൂരി പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തണം. അതിന് മതേതര ജനാധിപത്യ ശക്തികളുടെ പരമാവധി ഐക്യം ഉറപ്പാക്കുകയാണ് തന്റെയും തന്റെ പാർട്ടിയുടെയും ശ്രമമെന്ന് സീതാറാം യെച്ചൂരി പറയുന്നു. പൊതുതിരഞ്ഞെടുപ്പ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പല്ല. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തും പ്രതിപക്ഷ ഐക്യം സംഭവിച്ചിരുന്നു. വാജ്പേയി ഭരണത്തിനെതിരെ പ്രതിപക്ഷപാർട്ടികൾ അണിനിരന്ന് 10 വർഷം നീണ്ടുനിന്ന ബിജെപി ഇതര സർക്കാർ രൂപീകരിച്ചു. അതിനാൽ പ്രധാനമന്ത്രി ആര് ആകും എന്ന ചോദ്യം അപ്രസക്തമാണ്. രാജ്യത്തെ രക്ഷിക്കണോ വേണ്ടയോ എന്നതാണ് ചോദ്യമെന്നും അതിന് ഉത്തരം രക്ഷിക്കണം എന്നാണെന്നും യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനതലത്തിൽ പ്രതിപക്ഷ ഐക്യം സൃഷ്ടിക്കുമെന്ന് യെച്ചൂരി അവകാശപ്പെടുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മതേതരത്വവും ജനാധിപത്യവും രാജ്യത്തിന്റെ ഭരണഘടനയും അപകടത്തിലാണെന്നും ഭരണഘടനാ സ്ഥാപനങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ടെന്നുമാണ് സിപിഎം ജനറൽ സെക്രട്ടറിയുടെ വാദം. തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അവിടെ അധികാരത്തിൽ വരുന്നത് ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Tags: BJPCPMsitaram yechury
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies