തിരുവനന്തപുരം : വഖഫ് നിയമഭേദഗതി ബില്ലിന് അംഗീകാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിൽ ഒപ്പിട്ടു. വഫഖ് നിയമങ്ങൾ പിഎസ്‌സിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവർണ്ണർ ഒപ്പിട്ടത്.
വഖഫ് നിയമനം പിഎസ് സിക്ക്‌വിട്ടുകൊടുത്തുകൊണ്ടുള്ള തീരുമാനത്തിനെതിരെ മുസ്ലീം ലീഗ്, സമസ്ത അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടാൽ വഖഫ് ബോർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നഷ്ടപ്പെടുമെന്നായിരുന്നു വാദം. തുടർന്നാണ് ഇതിനെതിരെ ബില്ല് അവതരിപ്പിച്ചത്. അത് നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.
Comments