കോഴിക്കോട്: സിപിഎം നേതാവിനെതിരെ പീഡന പരാതിയുമായി സിപിഐ നേതാവ്. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലാണ് സംഭവം. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കെ.പി.ബിജുവിനെതിരെയാണ് പരാതി. ഇയാൾക്കെതിരെ മേപ്പയൂർ പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തു. സിപിഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്.
ഈ മാസം ഒന്നാം തിയതി ചെറുവണ്ണൂരിൽ വച്ച് കെ.പി.ബിജു, തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിവെന്നാണ് ചെറുവണ്ണൂർ സ്വദേശിനിയും പ്രാദേശിക മഹിളാ നേതാവുമായ വനിതാ നേതാവ് പരാതി നൽകിയത്. ചെറുവണ്ണൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയാണ് ബിജു.അതേസമയം വിഷയത്തിൽ ഇടതുപക്ഷത്തെ നേതാക്കളാരും പ്രതികരിച്ചിട്ടില്ല.
Comments