'ക്യാപ്റ്റൻ കളം തീരുമാനിക്കുന്നു'; അമരീന്ദർ സിം​ഗിന്റെ പാർട്ടി ബിജെപിയിൽ ലയിച്ചേക്കും; പഞ്ചാബിൽ പുതിയ കരുനീക്കം- Punjab, Amarinder Singh, BJP
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ക്യാപ്റ്റൻ കളം തീരുമാനിക്കുന്നു’; അമരീന്ദർ സിം​ഗിന്റെ പാർട്ടി ബിജെപിയിൽ ലയിച്ചേക്കും; പഞ്ചാബിൽ പുതിയ കരുനീക്കം- Punjab, Amarinder Singh, BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 12:12 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: പഞ്ചാബിലെ രാഷ്‌ട്രീയ ഭൂമികയിൽ നിന്ന് വൻ വാർത്തകളാണ് പുറത്തു വരുന്നത്. ക്യാപ്റ്റൻ അമരീന്ദർ സിം​ഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിച്ചേക്കും. കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച ക്യാപ്റ്റൻ സെപ്റ്റംബർ 19-ന് ബിജെപിയിൽ ഔദ്യോ​ഗികമായി ചേരുമെന്നാണ് റിപ്പോർട്ടുകൾ. മുൻ മുഖ്യമന്ത്രി അമരീന്ദർ സിം​ഗിന് പുറമെ പഞ്ചാബിലെ ഏഴോളം മുൻ എംഎൽഎമാരും ക്യാപ്റ്റന്റെ മകൻ രൺ ഇന്ദർ സിം​ഗ്, മകൾ ജയ് ഇന്ദർ കൗർ, ചെറുമകൻ നിർവാൻ സിം​ഗ് എന്നിവരും ബിജെപിയിൽ ചേർന്നേക്കും.

ഈ ആഴ്ച ആദ്യം ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരുടെയും ചർച്ചയ്‌ക്ക് പിന്നാലെ ക്യാപ്റ്റൻ ബിജെപിയിലേക്ക് പോയേക്കുമെന്ന് അഭ്യൂഹങ്ങളും വന്നു. കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച ശേഷം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും സീറ്റുകളൊന്നും നേടാൻ സാധിച്ചിരുന്നില്ല. അമരീന്ദർ സിംഗിന്റെ തന്നെ പരമ്പരാഗത സീറ്റായ പട്യാലയിലാണ് അദ്ദേഹം പരാജയപ്പെട്ടതും. എന്നാൽ സിം​ഗിന്റെ പാർട്ടി ബിജെപിയിൽ ലയിക്കുകയും സാധാരണക്കാർക്കിടയിൽ പ്രവർത്തനം ശക്തമാക്കുകയും ചെയ്താൽ ബിജെപിയ്‌ക്ക് ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ശിരോമണി അകാലിദളുമായുള്ള സഖ്യം വേർപെടുത്തിയതിന് ശേഷം പ‍ഞ്ചാബിൽ ബിജെപി ഒറ്റയ്‌ക്ക് ശക്തിപ്രാപിക്കാനുള്ള ശ്രമത്തിലാണ്. ക്യാപ്റ്റൻ അമരീന്ദർ സിംഗ് 9 വർഷം പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് പ്രശസ്തിയും കഴിവും നേട്ടമാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 19-ന് പഞ്ചാബ് ലോക് കോൺഗ്രസ് ബി.ജെ.പിയിൽ ലയിച്ചതിന് ശേഷം പട്യാലയിൽ നടക്കുന്ന ചടങ്ങിൽ പി.എൽ.സി പ്രവർത്തകരെ ബി.ജെ.പിയിൽ ഉൾപ്പെടുത്തുമെന്ന് അമരീന്ദർ സിം​ഗിന്റെ അടുത്ത സഹായി കെ.കെ ശർമ്മ പറഞ്ഞു. അതേസമയം, അമരീന്ദർ സിം​ഗിന്റെ ഭാര്യ ഇപ്പോഴും കോൺഗ്രസ് എംപിയാണ്.

Tags: punjabBJPamarinder singh
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies