ചരിത്ര നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ്; കടുവകളുടെ നാട് ഇനി മുതൽ ചീറ്റകളുള്ള ഏക സംസ്ഥാനമെന്നും അറിയപ്പെടും; മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്ര നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ്; കടുവകളുടെ നാട് ഇനി മുതൽ ചീറ്റകളുള്ള ഏക സംസ്ഥാനമെന്നും അറിയപ്പെടും; മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 05:21 pm IST
Facebook
Twitter
WhatsAppTelegram

മധ്യപ്രദേശ്: 70 വർഷത്തിന് ശേഷം ഇന്ത്യയിൽ ചീറ്റ പുലികൾ എത്തുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാൽ ഇനിമുതൽ ചീറ്റകളുള്ള ഏക സംസ്ഥാനവും ഇത് തന്നെയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. രാജ്യത്ത് ചീറ്റകൾക്ക് വംശനാശം സംഭവിച്ച് ഇല്ലാതായെങ്കിലും ഇപ്പോൾ അതിന് പരിഹാരമാവുകയാണ്. ചീറ്റകളെ കൂനോ നാഷണൽ പാർക്കിലേക്ക് തുറന്നു വിടുന്ന ചരിത്ര നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ലോകത്തിൽ ആദ്യമായാണ് ഭൂഖണ്ഡങ്ങൾ മറികടന്ന് മൃഗങ്ങളെ മാറ്റിപാർപ്പിക്കുന്നത്. പ്രോജക്ട് ചീറ്റ എന്നറിയപ്പെടുന്ന പദ്ധതി പ്രകാരം ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും അഞ്ച് പെൺപുലികളും മൂന്ന് ആൺപുലികളുമാണ് മധ്യപ്രദേശിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17-നാണ് ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ എത്തിക്കുക. ഇന്ത്യയിൽ ചീറ്റപുലികൾക്ക് വംശനാശം വന്ന് ഏഴു ദശാബ്ദത്തിന് ശേഷമാണ് പുനരധിവസിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിൽ കൂടുതൽ ഉണർവേകുന്ന സംഭവമാകും ഇത്. ചീറ്റയുടെ വരവിൽ ജനങ്ങൾ വളരെ സന്തോഷത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ചീറ്റകളെ മധ്യപ്രദേശിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ ഗ്രാമവാസികൾ അദ്ദേഹത്തോട് നന്ദി പറഞ്ഞിരുന്നു. കൂനോ നാഷണൽ പാർക്കിൽ എത്തുന്ന ചീറ്റകളിൽ മൂന്നെണ്ണത്തെ പ്രധാനമന്ത്രി തന്നെ തുറന്നു വിടും. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
.
ഇന്ത്യയിൽ വംശനാശ ഭീഷണി നേരിട്ടിരുന്ന ചീറ്റ വർഗ്ഗത്തിലെ അവസാനത്തെ ഒരെണ്ണം 1947ൽ ഛത്തീസ്ഗഢിലെ കൊറിയ ജില്ലയിൽ ചത്തു. 2019ൽ ഇന്ത്യ ചീറ്റപ്പുലികളെ വാങ്ങാൻ ശ്രമിച്ചിരുന്നു. കൊറോണ വൈറസ് പടർന്നു പിടിച്ചതോടെ പദ്ധതി താൽക്കാലികമായി മാറ്റി വെയ്‌ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലേയ്‌ക്ക് വീണ്ടും ചീറ്റകളെ എത്തിക്കാനുള്ള പരിശ്രമത്തിന് തുടക്കം കുറിച്ചത്. നമീബിയയിൽ നിന്നും 15 മുതൽ 20 ചീറ്റകളെയാണ് ഇന്ത്യ കരാർ പ്രകാരം വാങ്ങാൻ തീരുമാനിച്ചത്.

ചീറ്റകളില്ലാതിരുന്ന ഇന്ത്യൻ കാടുകൾക്ക് 70 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. 1952ലാണ് ചീറ്റകൾ അന്യം നിന്നതായി കേന്ദ്ര വന്യജീവി വകുപ്പ് പ്രഖ്യാപിച്ചത്. ചീറ്റകളെ കൊണ്ടുവരാനായി ഏറെ അലങ്കാരങ്ങളോടെ വിമാനം അയച്ചതും ആഗോള വാർത്താ പ്രാധാന്യം നേടിയിരുന്നു. ചീറ്റയുടെ മുഖം വരച്ചുചേർത്ത വിമാനത്തിലാണ് നമീബിയയിൽ നിന്നും പുലികളെ കൊണ്ടുവരുന്നത്.

Tags: Narendra ModiCHEETTA
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies