ബംഗളൂരു: മംഗളൂരുവിൽ11 കാരനായ മദ്രസ വിദ്യാർത്ഥിയെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചു. ഉല്ലാൾ സ്വദേശി ഹാഫിൽ അഹമ്മദിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
മസ്ജിദ് ഹുദാ ദെരിക്കട്ടെ അൽ ഹുദ മദ്രസയിലെ അദ്ധ്യാപകനായ യഹ്യ ഫൈസിയാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മദ്രസയിൽ നിന്നും വൈകീട്ട് ഏറെ അവശനായാണ് കുട്ടി മടങ്ങിയെത്തിയത്. ഇതോടെ വീട്ടുകാർ കാര്യം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി കുട്ടി പറഞ്ഞത്. ഉടനെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
സാരമായി പരിക്കേറ്റ വിദ്യാർത്ഥി സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ ശേഷം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 324ാം വകുപ്പ് പ്രകാരവും, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പ് പ്രകാരവുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവ ശേഷം യഹ്യ ഫൈസി ഒളിവിൽ പോയതായാണ് സൂചന.
Comments