തായ്പേയ്: തായ്വാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച പകൽ 12.14നാണ് ഉണ്ടായത്. തായ്വാനിലെ യൂജിംഗ് ജില്ലയുടെ 85 കിലോമീറ്റർ കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നു.
7.2 magnitude earthquake strikes off east cost of #Taiwan #earthquake pic.twitter.com/IYmrY3whEu
— Siraj Noorani (@sirajnoorani) September 18, 2022
ശക്തമായ ഭൂചലനത്തെ തുടർന്ന് നിരവധി ചെറുചലനങ്ങളും ഉണ്ടായി. പ്രഭവ കേന്ദ്രത്തിന് സമീപത്തായി ഇരുനില കെട്ടിടം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു.
🇹🇼🇯🇵 : Un séisme de magnitude 7,2 frappe au large de Taïwan, sur l'île japonaise de Miyakojima#Taiwan #Earthquake #Japan #台湾地震 #臺灣 #地震 #台湾pic.twitter.com/FS9NrndEDC
— RASEK 🐭 (@rasekrasek) September 18, 2022
ഭൂചലനത്തെ തുടർന്ന് ഹുവാലിൻ- തായ്തുംഗ് റൂട്ടിലോടുന്ന ട്രെയിനുകൾ സർവീസ് നിർത്തിവെക്കാൻ തായ്വാൻ റെയിൽവേ വകുപ്പ് നിർദ്ദേശം നൽകി. അതിവേഗ റെയിൽവേ സർവീസും നിർത്തലാക്കി.
Taiwan earthquake
A #tsunami advisory has been issued for the Miyakojima and Yaeyama regions in southern Japan after a magnitude 7.2 earthquake occurred near Taiwan on Sunday afternoon.#Japan #Taiwan #EarthQuake #Breaking https://t.co/54Uoc7DCDj pic.twitter.com/fn231kO5Og
— 🌎 Sarwar 🌐 (@ferozwala) September 18, 2022
തായ്വാനിൽ ശക്തമായ ഭൂചലനമുണ്ടായ സാഹചര്യത്തിൽ, അയൽരാജ്യമായ ജപ്പാനിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 3 അടി വരെ ഉയരമുള്ള തിരമാലകൾ രൂപം കൊള്ളാൻ സാദ്ധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
തായ്വാനിൽ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണ് ഇത്. കഴിഞ്ഞ രാത്രി തായ്തുംഗിൽ റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ആളപായത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.
Comments