തായ്വാൻ: കഴിഞ്ഞ ദിവസമാണ് തായ്വാന്റെ തെക്കുകിഴക്കൻ തീരത്ത് 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് ജപ്പാൻ സുനാമി മുന്നറിയിപ്പ് നൽകിരുന്നു. ഭൂചലനം ഉണ്ടായ സമയത്തെ നിരവധി വീഡിയോകളും ചിത്രങ്ങളും തായ്വാനിൽ നിന്ന് പുറത്ത് വന്നിരുന്നു.
ഇവിടുത്തെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഭൂകമ്പത്തിന്റെ ആഘാതത്തിൽ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ ഒന്നാകെ കുലുങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയം സ്റ്റേഷനിലുള്ള ആളുകൾ കംപാർട്മെന്റിൽ കുത്തിയിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ताज़ा रिपोर्ट के मुताबिक़ ताइवान में आए भूकंप की तीव्रता 7.2 है। देखिए स्टेशन पर खड़ी ट्रेन भूकंप के दौरान कैसे हिचकोले लेने लगी
— Umashankar Singh उमाशंकर सिंह (@umashankarsingh) September 18, 2022
ശനിയാഴ്ചയാണ് മേഖലയിൽ ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തിന് പിന്നാലെ നിരവധി ചെറുചലനങ്ങളും ഇവിടെ ഇവിടെ അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് ഞായറാഴ്ച 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുന്നത്. ഫുജിയാൻ, ഗ്വാങ്ഡോങ്, ജിയാങ്സു, ഷാങ്ഹായ് തുടങ്ങിയ തീരപ്രദേശങ്ങളിൽ ശക്തമായ ഭൂകമ്പം ഉണ്ടായതായി ചൈനയും അറിയിച്ചിട്ടുണ്ട്
Comments