തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നൽകാൻ എച്ച്ആർഡിഎസ്. ഡോളർകടത്ത് കേസിലാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ഇഡിക്ക് നേരിട്ട് പരാതി നൽകുക.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകുക. അജി കൃഷ്ണൻ ദില്ലി ഇഡി ഓഫീസിലെത്തി പരാതി നൽകും.
Comments