ഇന്ത്യൻ പരിസ്ഥിതിയുമായി ഇണങ്ങി ആഫ്രിക്കൻ ചീറ്റകൾ; കുനോ ദേശീയോദ്യാനത്തിലെത്തിയ ചീറ്റകൾ ആഹാരം കഴിച്ച് തുടങ്ങി ; നിരീക്ഷണത്തിനായി പ്രത്യേക സംഘം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ പരിസ്ഥിതിയുമായി ഇണങ്ങി ആഫ്രിക്കൻ ചീറ്റകൾ; കുനോ ദേശീയോദ്യാനത്തിലെത്തിയ ചീറ്റകൾ ആഹാരം കഴിച്ച് തുടങ്ങി ; നിരീക്ഷണത്തിനായി പ്രത്യേക സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 04:33 pm IST
Facebook
Twitter
WhatsAppTelegram

ഭോപാൽ: നമീബിയയിൽ നിന്നും കുനോ ദേശീയോദ്യാനത്തിലെത്തിയ ചീറ്റകൾ ഇന്ത്യൻ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ട് തുടങ്ങിയതായി റിപ്പോർട്ട്. ഇന്നലെ എത്തിയ ചീറ്റപ്പുലികളിൽ സഹോദരങ്ങളായ ഫ്രെഡിയും ആൾട്ടണും ഉല്ലസിക്കുന്നതായി അധികൃതർ അറിയിച്ചു.ക്വറന്റൈനിൽ കഴിയുന്ന ചീറ്റകൾക്ക് ഇന്ന് ആഹാരം നൽകിയതായും അധികൃതർ പറഞ്ഞു.

ചീറ്റകളെ വളരെ ഉന്മേഷമുള്ളവരായാണ് കാണുന്നതെന്ന് മൃഗങ്ങളെ നിരീക്ഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.ചുറ്റുപാടുകളെ കൗതുകത്തോടെയാണ് ചീറ്റകൾ നോക്കി കാണുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ദിവസവും ആഹാരം കഴിക്കുന്നവയല്ല ചീറ്റകളെന്നും ഇവ മൂന്ന് ദിവസം കൂടുമ്പോഴാണ് ഭക്ഷണം കഴിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നമീബിയ നൽകിയ പേരുകൾ തന്നെയാണ് ചീറ്റകൾക്ക് ഇന്ത്യയിലും നൽകിയിരിക്കുന്നത്. നിലവിൽ പേരുകൾ മാറ്റാൻ പദ്ധതിയില്ലെന്നും അധികൃതർ പറഞ്ഞു. ചീറ്റകളെ ഇരു രാജ്യങ്ങളിലെയും മൃഗനീരിക്ഷകർ നിരീക്ഷിക്കുന്നുണ്ട്.

1952ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച ഈ ചീറ്റകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ എത്തിച്ചത്. 8,000 കിലോമീറ്റർ യാത്രയ്‌ക്കൊടുവിലാണ് ചീറ്റകൾ മദ്ധ്യപ്രദേശിലെത്തിയത്.30 മുതൽ 66 മാസം പ്രായമായ ചീറ്റകളെയാണ് ദേശീയോദ്യാനത്തിലെത്തിച്ചത്. അഞ്ച് പെൺപുലികളും മൂന്ന് ആൺപുലികളുമാണ് ഇന്ത്യയിലെത്തിയത്. 750 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ഉദ്യാനത്തിലാണ് ചീറ്റകളെ പാർപ്പിച്ചിരിക്കുന്നത്. ചീറ്റകളെ കാണാനായി ജനങ്ങൾ പ്രദേശത്ത് എത്തരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ ഇടവുമായി പൊരുത്തപ്പെടാൻ സമയം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: cheetahKuno National Park
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies