കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ് ദമയന്തിയമ്മ. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. അമൃതപുരിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
മക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ വച്ച് നടക്കും.
Comments