വഡോദര: ഗുജറാത്തിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ‘മോദി, മോദി‘ വിളികളുമായി എതിരേറ്റ് ജനങ്ങൾ. വഡോദര വിമാനത്താവളത്തിലാണ് ഡൽഹി മുഖ്യമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളി ഉയർന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കെജ്രിവാളിന്റെ ഗുജറാത്ത് സന്ദർശനം.
വിമാനത്താവളത്തിലെ അപ്രതീക്ഷിത അനുഭവത്തിൽ ക്ഷുഭിതനായ കെജ്രിവാൾ, മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ഗുജറാത്ത് സന്ദർശനത്തിനിടെ കെജ്രിവാൾ ആരോപിച്ചിരുന്നു. ഇത്തരം വിവേകശൂന്യമായ പ്രസ്താവനകളോടുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണമായിരിക്കാം ഇന്ന് വഡോദരയിൽ കണ്ടത് എന്ന് ബിജെപി നേതാവ് പ്രീതി ഗാന്ധി പ്രതികരിച്ചു.
അതേസമയം ഡൽഹി സർക്കാരിന്റെ മദ്യനയ കുംഭകോണത്തിനെതിരെ കേന്ദ്ര ഏജൻസികൾ ശക്തമായ അന്വേഷണം തുടരുകയാണ്. വിഷയത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ ശക്തമായ രാഷ്ട്രീയ വിമർശനമാണ് ബിജെപി ഉന്നയിക്കുന്നത്.
Comments